മോഷണം നടത്തിയ ഇമാം

മോഷണം നടത്തിയ  ഇമാം

റമദാനിലെ ഒരു ദിവസം പള്ളിയിലെ ഇമാമിനെ അവർ വീട്ടിലേക്ക് നോമ്പുതുറക്കാൻ ക്ഷണിച്ചു.
അദ്ദേഹം ക്ഷണം സ്വീകരിച്ച് വീട്ടിലേക്ക് വന്നു.. 

ഭക്ഷണം തയ്യാറാക്കുന്ന തിരക്കിനിടയിൽ ഗൃഹനാഥ ഭക്ഷണ വിരിപ്പിന്റെ മുകളിൽ കുറച്ചു പണം വച്ച് മറന്നു.

ഭക്ഷണമെല്ലാം കഴിച്ചു ഇമാം പോയതിനുശേഷം  കാശ് നഷ്ടപ്പെട്ട വിവരം അവളുടെ ശ്രദ്ധയിൽ പെട്ടു.
ആ വീട്ടിൽ  ഭാര്യയും ഭർത്താവും അല്ലാതെ വേറെ ആരും ഇല്ലാത്തതുകൊണ്ട്  ആ പണം എടുത്തത് പള്ളിയിലെ ഇമാം തന്നെ എന്ന് അവൾ ഉറപ്പിച്ചു..

അവൾ ഭർത്താവിനോട് കാര്യങ്ങൾ പറഞ്ഞു. പള്ളിയിലെ ഉസ്താദുമായി സംസാരിച്ചുകൊണ്ട്  ഉറപ്പുവരുത്തണമെന്നും അവർ പറഞ്ഞു..

ഭർത്താവ് പറഞ്ഞു: "നേരിട്ട് അദ്ദേഹത്തോട് ഈ വിഷയം സംസാരിക്കുന്നത് ഒരു മോശമാണ് , ഏതായാലും നമുക്ക് അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിക്കാം.."

ഇനി ആ ഇമാമിനെ പിന്തുടർന്നുകൊണ്ട് നിസ്കരിക്കില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു.

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞുപോയി . അടുത്ത റമദാൻ എത്തി..
ഭാര്യയും ഭർത്താവും സംസാരിച്ചു  കൊണ്ടിരിക്കുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു..: "കരുണയുടെയും വിട്ടുവീഴ്ചയുടെയും മാസത്തിലാണ് നാമുള്ളത്... സംഭവിച്ചതെല്ലാം നമുക്ക് മറക്കാം.. പള്ളിയിലെ ഇമാം നിനക്കറിയാമല്ലോ അവർക്ക് ഈ നാട്ടിൽ വീട്ടുകാർ ഇല്ല , അതുകൊണ്ട് അവരെ നോമ്പുതുറക്കാൻ ക്ഷണിക്കൽ നമുക്ക് നിർബന്ധമാണ്... "



ഭാര്യ കുറേ നേരം മിണ്ടാതിരുന്നു.. പിന്നെ ഒരു ഉപാധിയോട് കൂടെ ഭർത്താവിൻറെ ആവശ്യം അവള് അംഗീകരിച്ചു; നഷ്ടപ്പെട്ട പണത്തിൻറെ കാര്യം ഇമാമിനോട് ഭർത്താവ് തുറന്നു പറയണം എന്നായിരുന്നു ആ ഉപാധി...

അങ്ങനെ ഇമാം വന്നു ഭക്ഷണമെല്ലാം കഴിച്ചു.. 

ശേഷം വീട്ടുകാരൻ കഴിഞ്ഞവർഷം നോമ്പുതുറ സമയത്ത് നഷ്ടപ്പെട്ട പണസഞ്ചിയേകുറിച്ച് വിശദമായി പറഞ്ഞു..

ഇമാം ഞെട്ടിത്തരിച്ചു  എന്നിട്ട് കുറെ കരഞ്ഞു.

ശേഷം തല ഉയർത്തി, കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...

വീട്ടുകാരി ചോദിച്ചു നിങ്ങളെന്തിനാണ് ഉസ്താദേ കരയുന്നത്??

ഇമാം പറഞ്ഞു: " അതെ ഞാൻ തന്നെയാണ് നിങ്ങളുടെ  കാശ് എടുത്തത്..  പക്ഷേ ഞാൻ അത് നിങ്ങളുടെ ഷോക്കേസിൽ ഉള്ള ആ മുസ്ഹഫിന്റെ അടിയിൽ  വെച്ചിരുന്നു...

*ഈ ഒരു 365 ദിവസമായിട്ടും നിങ്ങൾ അതൊന്നു തുറന്നു നോക്കുകയോ ഈ റമദാൻ ആയിട്ട് പോലും ഒരു ഹർഫ് പോലും  ഓതിയില്ലല്ലോ എന്നും ഓർത്തിട്ടാണ് ഞാൻ കരഞ്ഞത്..*"

ഇത് കേൾക്കേണ്ട താമസം ആ ഭർത്താവ് ഓടിച്ചെന്നു ഖുർആൻ എടുത്തു.. നോക്കുമ്പോൾ അതാ മുസ്ഹഫിന്റെ അടിയിൽ ആ പൈസ ഭദ്രമായി ഇരിക്കുന്നു..

ഭാര്യ സങ്കടം കൊണ്ട് പൊട്ടിക്കരഞ്ഞു. ഇമാമിൻറെ അടുത്തേക്ക് ഓടിച്ചെന്നു.. തെറ്റിദ്ധരിച്ചത്  മാപ്പ് തരുവാൻ കേണപേക്ഷിച്ചു..

 അപ്പോൾ ഇമാം പറഞ്ഞു: "ഒരുവർഷം നിങ്ങൾ അല്ലാഹുവിൻറെ  ഗ്രന്ഥം തുറക്കാത്തതുകൊണ്ട് അല്ലാഹുവിനോട് നിങ്ങൾ മാപ്പ്  തേടുക, എന്നോട് മാപ്പ്തേടേണ്ട ആവശ്യമില്ല ഞാനൊരു പാവമാണ്......"

#ചോദ്യം - നിങ്ങൾ എപ്പോഴാണ് അവസാനമായി മുസ്ഹഫ് തുറന്നത്??

സ്വശരീരത്തോട് ശരിയുത്തരം  പറയുക... ശരീരത്തോട് കളവു പറയരുത്.

Comments