നിയന്ത്രണണങ്ങളില്ലാത്ത സ്നേഹം അത്യുന്നത പദവിയിലെത്തിക്കും

 സൗഭാഗ്യ നിമിഷങ്ങൾ പിന്നീട് റബ്ബ് വേണ്ടുവോളം കനിഞ്ഞിട്ടും 25 വർഷം മാത്രം നീണ്ടു നിന്ന ഖദീജ(رضي الله عنه) ബീവിയോടുത്തുള്ള ജീവിതം നബി(സ) തങ്ങൾക്ക് തൻ്റെ വഫാത്തോളം ഓർത്തു വെക്കാൻ സാധിച്ചത് എന്തു കൊണ്ടായിരിക്കും??? 


ബീവി(റ)യുടെ മൗത്ത് പോലും ദുഃഖ വർഷമെന്ന പേരിൽ അറിയപ്പെടെണ്ടി വന്നു..!!!


 ഖൽബറിഞ്ഞ് സ്നേഹിച്ച് തൻ്റെ പ്രാണനെന്ന തിരു നൂറിനെ  തൻ്റെ ബലഹീനതകളെയെല്ലാം അതി ജീവിച്ച് മറ്റാരേക്കാളും സംരക്ഷിച്ചു.. 


ആ സ്നേഹം എല്ലാമായിരുന്നു.. 


ഒന്നുമില്ലാത്ത മുഹമ്മദ്(സ) എന്ന് പരിഹസിച്ചവർക്ക് മുന്നിൽ തൻ്റെയെല്ലാം ഭർത്താവിന് കൊടുത്തിരിക്കുന്നു എന്ന് പറയാൻ ഖുറൈശീ പ്രമുഖരെ വിരുന്നിനു ക്ഷണിച്ച് വരുത്തി പ്രഖ്യാപിച്ചു.!!!


ഇനി ഞാനാണ് 

പാവപ്പെട്ടവൾ എന്ന് പറയാനുള്ള ആർജവവും മഹതിയോർ നടത്തി..


തന്നെക്കാളേറെ  പ്രിയം വെച്ച് ഭർത്താവിന് വേണ്ടതൊക്കെ നൽകിയും ഖിയാമത് നാളോളം നിലനിൽക്കുന്ന അഹ്ലുബൈതിനെയടക്കം  ഗർഭപാത്രത്തിൽ ഊട്ടി വളർത്തിയ അവിടുത്തെ മഹത്വം..


തൻ്റെ നാഥൻ്റെ സലാം അറിയിച്ചു കൊണ്ട് വന്ന ജിബിരീലി(അലൈഹിസ്സലാം)നെ പോലും വിസ്മയിപ്പിച്ച മറുപടി,!!


   സർവലോക രക്ഷിതാവിന്ന് സലാം ആവശ്യമില്ല.. എത്തിച്ചു തന്ന ജിബിരീലി(അലൈഹിസ്സലാം) ന്ന്  സലാം ഉണ്ടാവട്ടെ...


എല്ലാ വേദനകൾക്കും തൻ്റെ കൂടെയുണ്ടായിരുന്ന പ്രിയതമയെ മക്ക വിജയദിനം  മുത്ത്  നബി (സ) ഓർത്തത് മഹതിയൊരുടെ ഖബ്റിൻ്റെ ചാരെ അന്ന്   തമ്പ് കെട്ടി താമസിച്ചായിരുന്നു!!!


ഒരു സ്ത്രീക്ക് ഇരു ലോക നായകൻ ഇത്ര പ്രാധാന്യം കൊടുത്തുവെങ്കിൽ നാം മനസ്സിലാക്കിയതിലും എത്ര ഉന്നതമായിരിക്കും  അവരുടെ സ്ഥാനം... 


സൗന്ദര്യത്തിൻ്റെ പ്രതിരൂപയായ   മുത്ത് റസൂലിന്നു(സ) എന്നും കണ്ണിനു കുളിർമ കൂടിയായ ആയിശ(റ) ബീവി പോലും അമ്പരന്നു പോയില്ലേ.. 


വൃദ്ധയായ ഖദീജാ(റ)ക്ക് ശേഷം എന്നെ നിങ്ങൾക്കല്ലാഹു പകരം തന്നില്ലേ...ഇനിയെങ്കിലും ഈ മഹത്വം പാടൽ 

ഒന്നുനിർത്തിക്കൂടെ??? 


ആയിശ(റ) എന്ത്  തർക്കുത്തരംപറഞ്ഞാലും അവരുടെ പ്രായത്തിൻ്റെ കളിയായി സമാധനിപ്പിക്കുന്ന മുത്ത് റസൂൽ(സ) പറഞ്ഞത്, 


ആയിഷാ(റ).. എൻ്റെ ഖദീജാ(റ)ക്ക്  

പകരമാവാനാർക്കുമാവില്ലെന്നാണ്!! 


ഏതൊരു സ്ത്രീയുടെയും ഹൃദയം നുറുങ്ങുന്ന മറുപടി..


തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ജീവിച്ചിരിക്കുന്ന ഭാര്യക്ക് കൊടുത്ത മറുപടി!!


പിന്നീടായിഷാ(റ) ബീവി പറഞ്ഞു ജീവിതത്തിൽ ഒരാളോട് മാത്രമേ എനിക്കസൂയ ഉണ്ടായിരുന്നുള്ളൂ അത് ഖദീജ(റ) ബീവിയോടായിരുന്നു!!!


മഹതി ഫാത്തിമ (റ)ബീവി പറയുന്നു ഉമ്മ 

വഫാതായതിന് ശേഷം ഉമ്മയെ ഓർത്തു ബാപ്പ എപ്പോഴും വിങ്ങി വിങ്ങി കരയുമായിരുന്നു.. 


ഇന്നും പറയുന്നത് കേൾക്കാം ഉംറയും ഹജ്ജും ചെയ്യാൻ നിയ്യത്ത് വെച്ചാൽ മക്കയിലെത്തും വരെ ഖദീജാ (റ)ബീവിയിലേക്ക് എണ്ണമില്ലാത്ത അത്രയധികം ഫാതിഹ ഹദിയ ചെയ്താൽ പിന്നെയൊന്നും പേടിക്കണ്ടാ യുവത്വം പിറകിൽ നിൽക്കും വിധം  ഹിറാ ഗുഹയും ജബലുന്നൂറും ഉഹ്ദ് മലയുമോക്കെ കയറാനും ഒരുപാട് ഇബാദത്തുകൾക്കുമുള്ള ആഫിയത് റബ്ബ് എത്തിച്ച് തരുമെന്ന്..


പ്രായമായവർ പോലും പ്രായം മറന്ന് പോവുന്ന  ദിവസങ്ങൾ..


നാഥൻ ഇന്നും അവിടുത്തെ കറാമതുകൾ ഇട്ടേച്ച് വിട്ടിരിക്കുന്നു...


 അവിടുത്തെ പേര് പോലും ഇന്നും സത്യവിശ്വാസികൾ  തൻ്റെ പിഞ്ചോമനകൾക്ക് കൈമാറുന്നുവെങ്കിൽ അവിടുത്തെ ബറകത്ത്.. 

അതിനതിരുണ്ടാവുമോ???


കുറഞ്ഞ കാലത്തെ ജീവിതം കൊണ്ട് സ്വർഗീയ ലോകത്തെ അത്യുന്നത പദവി  ബീവി കരസ്ഥമാക്കി..


നിഷ്കളങ്ക സ്നേഹമായിരുന്നു അവിടുത്തെ ത്യാഗം!!! 

 ഇന്നും നമുക്കും മാതൃകയാക്കാവുന്ന പലതും ബാക്കി വെച്ചിട്ടാണാവിടുന്നു പോയത്  


സുജൂദ് ഒഴികെ സർവതും തൻ്റെ ഭർത്താവിന് ഒരു പെണ്ണ് സമർപ്പിക്കണം.. 


സമർപ്പണം അതാവണം ദീനിയ്യായ ഒരു പെണ്ണിൻ്റെ ഇബാദത്ത്.. 


ദീനിലേക്ക് തൻ്റെ ഭർത്താവിനെ എത്ര അടുപ്പിക്കാനാവുമോ അത്രയും പരിശ്രമിക്കണം


അല്ലാഹുവിൻ്റെയും മുത്ത് റസൂലിൻ്റെയും (സ)മാർഗത്തിൽ അടിയുറച്ചു നിൽക്കാൻ എന്നും ഭർത്താവിന് കരുത്തും തൻ്റെതായ പിൻബലവും ഉറപ്പാക്കണം


സ്ത്രീകളെ നിങ്ങൾക്ക് മാത്രമേ അതിനു കഴിയൂ എന്ന് പറയാതെ പറയുകയാണ് ഖദീജ(റ)ഉമ്മ..


ആദ്യമായി ജിബിരീലി(അലൈഹിസ്സലാം) ൻ്റെ വരവിൽ വിറച്ചു പോയ മുത്ത്നബിയോട് (സ)മഹതിയോർ പറഞ്ഞാശ്വസിപ്പിച്ചത് ഇന്നും നമുക്ക് പാഠമാണ്..


 പ്രശസ്തമായ സാന്ത്വന വചനങ്ങളാണവ!!അല്ലാഹുവാണേ സത്യം, തീര്‍ച്ചയായും അവന്‍ നിങ്ങളെ പരാജയപ്പെടുത്തുകയില്ല. അങ്ങ് കുടുംബബന്ധം ചേര്‍ക്കുന്നവരാണ്. ആലംബഹീനര്‍ക്ക് താങ്ങാണ്. പാവപ്പെട്ടവര്‍ക്ക് വേണ്ടി അദ്ധ്വാനിക്കുന്നവരാണ്. കാര്യങ്ങളില്‍ സത്യത്തോടൊപ്പം നില്‍ക്കുന്നവരാണ്..!!!


 അവിടുത്തെ ഗുണഗണങ്ങൾ പറഞ്ഞു  തൻ്റെ നാധനിലേക്ക് തന്നെ തവക്കുൽ ചെയ്തു തൻ്റെ പ്രാണനെ ആശ്വസിപ്പിക്കുകയാണാ പുണ്യവതി ചെയ്തത് 


 അവിടുന്ന് വേണ്ടുവോളം ആശ്വാസ വാക്കുകൾ പറയുമായിരുന്നു.. 


ഏതൊരു പുരുഷനും  അടിപതറുന്ന പരീക്ഷണങ്ങൾ വരാം..


റബ്ബിൻ്റെ മാർഗത്തിൽ അടിയുറച്ച് നിറുത്താൻ   ഖദീജ(റ) ബീവിയെ പോലെ നമുക്കോരോരുത്തർക്കും കഴിയണം.


ഈമാനിൻ്റെ കരുത്ത്  ഖദീജാ(റ)  ഉമ്മയിൽ നിന്നും പിന്തുടരാനുള്ള തൗഫീഖ് നാഥൻ നമുക്കൊരുത്തർക്കും ബീവിയുടെ ബറകത്ത് കൊണ്ട് നൽകട്ടെ


 അവരിലേക്ക് ഒഴുകട്ടെ  അനസ്യൂതം ഫാതിഹ യാസീനുകൾ...


വരാനിരിക്കുന്ന പുണ്യ നാളുകളിൽ അവരുടെ ഹഖ് കൊണ്ട് ഒരുപാട് ഇബാദത്തുകളിൽ സജീവമാകാൻ തൗഫീഖ് നൽകട്ടെ...

Comments