അവളും നോമ്പുകാരിയാണ്

 അവളും നോമ്പുകാരിയാണ്




അത്താഴം കഴിക്കാൻ മൊബൈലിൽ അലാറം അടിക്കുക മൂന്നുമണിക്കാണ്. അവൾ ഉറക്കം കണ്ണുകൾ തുറക്കാൻ കഴിയാത്ത വിധം ശക്തമാണങ്കിലും ഉണരാതെ കഴിയില്ലന്ന് അറിയാവുന്നത് കൊണ്ട് അവൾ ഉണരും. ക്ഷീണവും മടിയും മാറ്റി നേരെ അടുക്കളയിലേക്ക്....


പെട്ടെന്ന് ഫ്രഷ്‌ ആയി അടുക്കളയിൽ കയറി അത്താഴത്തിനുള്ള ഭക്ഷണം ഉണ്ടാക്കാനുള്ളത് ഉണ്ടാക്കി ചൂടാക്കാനുള്ളത് ചൂടാക്കി വെക്കും. അതിന് ശേഷം മക്കളെയും ഉമ്മനെയും ഭർത്താവിനെയും അങ്ങനെ എല്ലാവരെയും അത്താഴത്തിന് വിളിച്ചു ഉണർത്തും.ഒരു വട്ടം വിളിച്ചാലൊന്നും മക്കളെ ഉണർത്താൻ കഴിയില്ല. പല തവണ ആവർത്തിച്ചു വിളിക്കുന്നു....


ഓരോത്തരായി മുഖം കഴുകി പല്ല് തേച്ചു ടേബിളിൽ വന്നിരുന്നു food കഴിക്കും കൂട്ടത്തിൽ അവളും ഓടി നടന്നു ഭക്ഷണം കഴിക്കും. അതിനിടയിൽ ചിലർക്ക് ചായ, ചിലർക്ക് ചുടുവെള്ളം, ചിലർക്ക് പച്ച വെള്ളം, ചിലർക്ക് സ്പെഷ്യൽ കറികൾ,.... ഓരോരുത്തരും ഭക്ഷണം കഴിക്കുന്നത് താല്പര്യതോടെ അവൾ നോക്കി നിൽക്കും... ഒരു നല്ല വാക്ക് കേൾക്കാൻ അവൾ ആഗ്രഹിക്കും... പക്ഷേ പലപ്പോഴും കുറ്റപ്പെടുത്തലുകൾ മാത്രം...


കഴിച്ചവർ കൈ കഴുകി പോയി കിടക്കും. അവൾ പത്രങ്ങൾ എടുത്തു വെച്ച് കഴുകാണാനുള്ളത് കഴുകി കൊണ്ടിരിക്കുമ്പോൾ പള്ളിയിൽ നിന്നും സുബഹി ബാങ്ക് കൊടുക്കും. അടുക്കള പ്പൂട്ടി നിസകരിച്ചു അല്പം ഖുർആൻ ഓതുമ്പോയേക്കും മക്കൾ ഉണർന്നു തുടങ്ങും....


നോമ്പ് ഇല്ലാത്തവർക്ക് food വേണം. മക്കൾ സ്കൂളിൽ പോണം. രാവിലെ ഉണർന്നു അതിന്റെ പണി തുടങ്ങും. അത് കഴിഞ്ഞു അലക്കണം. വീട് വൃത്തിയാക്കണം. മക്കളെ സ്കൂളിൽ വിടണം. നോമ്പ് ഇല്ലാത്തവർക്ക് ഭക്ഷണം ഉച്ചക്കും കൊടുക്കണം.. അതിന്റെ ഇടയിൽ അവളും നിസകരിച്ചു പ്രാർത്ഥിക്കും. പ്രായം ചെന്നവർക്ക് വേണ്ട സേവനങ്ങൾ ചെയ്യണം....





തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക





ചിലപ്പോൾ ഉച്ചക്ക് ശേഷം ഇത്തിരി നേരം അവൾ ഉറങ്ങും. നാല് മണിക്ക് ശേഷം നോമ്പ് തുറയുടെ പരിപാടി തുടങ്ങും. ജ്യൂസ് അടിക്കണം. എന്തങ്കിലുമൊക്കെ വറുത്തതും പൊരിച്ചതും വേണം. പായസം വേണം. നോമ്പ് തുറന്നു കഴിക്കാൻ പത്തിരിയൊ അതുപോലെ എന്തങ്കിലും അതിന്റ കൂടെ കറിയും.. പിന്നെ രാത്രിയിലേക്കും അത്താഴത്തിനും ചോറും കറിയും. ഉണ്ടാക്കി വെക്കും..


നോമ്പ് തുറക്കാൻ അവസാനം വന്നിരിക്കുന്നത് ആദ്യം എണീറ്റ് പോകുന്നതും അവളാണ്. ഇത്രയുമൊക്കെ ചെയ്തിട്ട് ഒരു നേരത്തെ പ്രാർത്ഥന അവൾ മുടക്കില്ല. മക്കളെ ഭക്ഷണം കഴിപ്പിക്കുന്നതും പഠിപ്പിക്കുന്നതും കുളിപ്പിക്കുന്നതും അവരുടെ കാര്യങ്ങൾ നോക്കുന്നതിനൊപ്പം വീട്ടിലെ എല്ലായിടത്തും എല്ലാവരുടെയും കാര്യത്തിലും അവളുടെ കണ്ണും കാതും കൈയ്യും എത്തും... ഭർത്താവിന്റെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു...


എല്ലാം കഴിഞ്ഞു കിടക്കുമ്പോൾ പന്ത്രണ്ട് മണി. അത്താഴത്തിന് ഉണരാൻ അവൾ അലാറാം വെക്കുമ്പോൾ വീട്ടിൽ ഉള്ളവർ എല്ലാവരും ഉറങ്ങി കഴിഞ്ഞിട്ടുണ്ടാകും.. എന്നാലും കുറച്ചു സമയം ഉണ്ടങ്കിൽ അവൾ ഖുർആൻ കൈയിൽ എടുക്കും റമദാൻ മാസമല്ലേ.... കുറച്ചു നേരം ഖുർആൻ ഓതണം.


നോമ്പ് പിടിക്കൽ നിർബന്ധം ഇല്ലാത്ത സമയത്തും അവളുടെ ദിവസങ്ങൾ ഇങ്ങനെത്തന്നെ മുന്നോട്ട് പോകും. വീട്ടിൽ പുറത്ത് നിന്ന് നോമ്പ് തുറക്കാൻ ആരെയെങ്കിലും വിളിക്കുന്ന ദിവസം ഒരു മിനിറ്റ് പോലും വിശ്രമിക്കാൻ കഴിയാതെ കാലിൽ ചക്രഷൂ ഇട്ടത് പോലെ ഓടി നടന്നു എല്ലാം അവൾ ഒരുക്കണം.


ഈ അവൾ ഓരോ കുടുംബത്തിലും ഉണ്ട്. ആ അവൾ  നമ്മളെയൊക്കെ ഉമ്മയോ ഭാര്യയൊ ആവാം.അവരെ നമ്മൾ മനസ്സിലാക്കി കഴിയാവുന്ന സഹായങ്ങൾ ചെയ്തു കൊടുക്കണം. അത് അവർക്ക് വലിയ ആശ്വാസം ആവും. കുറച്ചു നേരം വീട്ടിൽ ഉള്ളപ്പോൾ മൊബൈലിന് വിശ്രമം കൊടുത്തു അവളുടെ ഒപ്പം നിക്കാൻ മനസ് കാണിക്കണം, അവൾ തളർന്നാൽ കുടുംബം തളരും, സഹായിച്ചില്ലങ്കിലും മാനസികമായി നമ്മൾ അവരെ തളർത്തരുത്, കുത്ത് വാക്കുകൾ പറയരുത്, കുറ്റവും കുറവും പറയുന്നതിന് പകരം അല്പം നന്മകൾ കൂടെ പറഞ്ഞൂടെ... നമ്മെ വിശ്വസിച്ചു നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്ന അവൾ നമ്മൾ കാരണം കണ്ണു നിറയുന്ന സാഹചര്യം ഉണ്ടാവരുത്... ഓർക്കുക അവളും ഒരു മനുഷ്യനാണ്... അവർക്കും അവരുടേതായ താല്പര്യങ്ങളും സ്വപ്‍നങ്ങളും ആഗ്രഹങ്ങളുമുണ്ട്.

Comments