വേദ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം
3. വേദ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം
അള്ളാഹു തന്റെ പ്രവാചകൻമാർക്ക്
ഇറക്കികൊടുത്ത വേദ ഗ്രന്ഥങ്ങൾ
അവന്റെ കലാമാണെന്നും ഇത്
സത്യവും യാതാർത്യമാണെന്നും
വിശ്വസിക്കുക. അള്ളാഹുവിന്റെ
വിധി വിലക്കുകളെയും
ഉപദേശ നിർദേശങ്ങളെയും
വിവരിക്കുന്നതിന് വേി നബിമാർക്ക്
വേി ഇറക്കപ്പെട്ട ഗ്രന്ഥങ്ങളാണ്
കിതാബുകളും ഏടുകളും. ഈ
ഗ്രന്ഥങ്ങളെല്ലാം അല്ലാഹുവിന്റെ
കലാമാണെന്ന് വിശ്വസിക്കൽ
നിർബന്ധമാണ്.
നബിമാരും കിതാബുകളും
മൂസാ നബി : തൗറാത്ത് (ഹിബാനി
ഭാഷ)
ഈസാ നബി : ഇൻഞ്ചീൽ (സുരിയാനി
ഭാഷ)
ദാവൂദ് നബി : സബൂർ (യൂനാനി ഭാഷ)
മുഹമ്മദ് നബി : ഖുർആൻ (അറബി
ഭാഷ)
നബിമാരും ഏടുകളും
ആദം നബി : 10 ഏട്
ശീസ് നബി : 50 ഏട്
ഇദ്രീസ് നബി : 30 ഏട്
ഇബ്റാഹീം നബി : 10 ഏട്
ഖുർആനും ഇതര ഗ്രന്ഥങ്ങളും
ഖുർആനിന് മുമ്പ് അവതീർണ്ണമായ
കിതാബുകളും ഏടുകളും
അതാത് കാലങ്ങളിലുള്ള
ജനങ്ങൾക്ക് മാത്രമായിരുന്നു.
എന്നാൽ അവരുടെ നബിമാരുടെ
കാലശേഷം ഇവ വ്യാപകമായി
തോതിൽ മാറ്റിമറിക്കപ്പെട്ടു.
അവയിലെ ഹറാമായ കാര്യങ്ങൾ
ഹലാലാക്കപ്പെടുകയും ഹലാലായവ
ഹറാമാക്കപ്പെടുകയും ചെയ്തു.
അതിനാൽ അതിലെ വിധികളൊന്നും
അംഗീകരിക്കപ്പെടുകയില്ല.
എന്നാൽ മുൻകഴിഞ്ഞ എല്ലാ
വേദഗ്രന്ഥങ്ങളുടെയും സാരാംശം
ഉൾകൊള്ളുന്നതാണ് ഖുർആൻ. ജിബ്
രീൽ മുഖേനെ 23 വർഷങ്ങൾ കൊണ്
ഘട്ടം ഘട്ടമായി ഇറക്കപ്പെട്ടതാണത്.
അതൊരിക്കലും മുഹമ്മദ് നബിയുടെ
സൃഷ്ടിയല്ല, മറിച്ച് അല്ലാഹുവിന്റെ
കലാമാണ്, സംസാരമാണ്.
ഖുർആനിൽ അല്ലാഹുവിന്റെ
വിധിവിലക്കുകൾക്ക് പുറമെ
പ്രവാചകന്മാരുടേയും
മുൻസമുദായത്തിന്റേയും
ചരിത്രസംഭവങ്ങൾ ദൃഷ്ടാന്തങ്ങൾ,
മുന്നറിയിപ്പുകൾ, വാഗ്ദാനങ്ങൾ,
പ്രവചനങ്ങൾ, ഖബ്റ്, പുനർജന്മം,
വിചാരണ, സ്വർഗം, നരകം തുടങ്ങി
ഇഹപരലോകത്തെ കുറിച്ചുള്ള നിരവധി
കാര്യങ്ങൾ പരാമർശിക്കുന്നു.
Comments