കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ട ആണുങ്ങൾ

 കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ട ആണുങ്ങൾ




കണ്ണുകൾക്ക് തിളക്കം കുറഞ്ഞ ആണുങ്ങളെ 

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ..? 


ഉപ്പയായും ഭർത്താവായും ഇക്കാക്കയായും അനിയനായും മകനായും ഒക്കെ  വേഷപ്പകർച്ചയുടെ  കോലങ്ങൾ കെട്ടിയാടുന്ന ആണൊരുത്തൻെറ കണ്ണുകളിലേക്ക് നിങ്ങൾ നോക്കണം ഒരിക്കലെങ്കിലും..? 


എല്ലാവരും പെൺകുട്ടികളെ വാനോളം ഉയർത്തി  സംസാരിക്കുമ്പോൾ 

നിശബ്ദതയിൽ ഉത്തരവാദിത്വങ്ങളുടെ കടമകളുടെ കടപ്പാടുകളുടെ ഭാണ്ഡക്കെട്ട് തലയിൽ ചുമന്ന് ഒറ്റപ്പെടലുകളുടെ നടുവിൽ  വീർപ്പുമുട്ടലിലാൽ ആരുമറിയാതെ ചില ജീവിതങ്ങൾ തള്ളി  നീക്കുന്നവരെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ.? 


ചിരിക്കാൻ മറന്നു പോയവൻ ....


ഗൗരവക്കാരൻ ....


അങ്ങനെ പല പല പേരുകളിൽ അറിയപ്പെട്ടുന്നവർ.


 90% പെൺ ഹൃദയങ്ങൾ  അവരുടെ വിഷമങ്ങൾ സങ്കടങ്ങളായി പ്രിയപ്പെട്ടവരുടെ മുന്നിൽ പങ്കുവയ്ക്കുമ്പോൾ  

ചായാൻ ഒരു തോളുപോലും ഇല്ലാതെ  തൻെറ വിഷമങ്ങളെയെല്ലാം ഒരു ചെറുപുഞ്ചിരിയാൽ  ചിരിച്ചുതോൽപിക്കുന്നവർ.  

അത്രയേറെ പ്രിയപ്പെട്ടവർക്കു വേണ്ടി ലോകത്തിൻറെ ഏതോ ഒരു കോണിൽ ആർക്കൊക്കെയോ വേണ്ടി ആരും അറിയാതെ കാണാതെ ഏകാന്തതയാൽ ഒറ്റപ്പെട്ടു ജീവിക്കുന്നവർ.


കടപ്പാടുകളുടെ പേരിൽ ജീവിക്കാൻ 

മറന്നു പോയവൻ ..


 എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ഭാഷയും വേഷവും തിരിച്ചറിയാത്ത നാട്ടിൽ കുത്തു വാക്കുകളുടെയും കളിയാക്കലുകളുടെയും  ഒറ്റപ്പെടുത്തലുകളുടെയും ഇടയിൽ ഒറ്റക്ക് ജീവിക്കുന്ന ആണൊരുത്തന്മാർ.

കണ്ണുകളിൽ തിളക്കം കുറഞ്ഞവർ ..


കറുത്ത കട്ട  മീശയിൽ വെളുത്ത നരകൾ വീഴുന്നത് ശ്രദ്ധിക്കാൻ മറന്നുപോയവർ...


എവിടെനിന്നും ആരുടെയും നല്ല വാക്കുകളോ സാന്ത്വനമോ  കേൾക്കാൻ നിൽക്കാതെ എല്ലും തോലുമായി മാറിയവർ...


വിധേയത്വ കണ്ണുകളിൽ  പുച്ഛം നിറഞ്ഞ നോട്ടങ്ങളെ നിറപുഞ്ചിരിയോടെ നേരിട്ടവർ... 


കൺമുന്നിൽ ഉരുകിത്തീരുന്ന ജീവിതത്തെ  നോക്കി നിൽക്കാൻ വിധിക്കപ്പെട്ടവർ...   


ഇത്തരം  ആൺ മുഖങ്ങളെ നിങ്ങൾ ആരെയെങ്കിലും എപ്പോഴെങ്കിലും എവിടെങ്കിലും വെച്ച് ശ്രദ്ധിച്ചിട്ടുണ്ടോ..?


ഇല്ലെങ്കിൽ ശ്രദ്ധിക്കണം...

ആ വേവലാതികൾ കണ്ണ് തുറന്ന് കാണാൻ ശ്രമിക്കണം...

------------------------------------------



Comments

  1. The Casino of Las Vegas | DrMCD
    The Casino of Las Vegas 구미 출장샵 is located in the heart 수원 출장샵 of 통영 출장샵 downtown Las Vegas, a place that has always served 김포 출장마사지 the best customers. 정읍 출장마사지 Dr.Mcd is the number one