പ്രവാചകന്മാരിലുള്ള വിശ്വാസം

 4. പ്രവാചകന്മാരിലുള്ള വിശ്വാസം




ജനങ്ങളെ സത്യമാർഗത്തിലേക്ക്

ക്ഷണിക്കാൻ വേി മനുഷ്യരിൽ

നിന്ന് അല്ലാഹു പ്രത്യേകം

തിരെഞ്ഞെടുത്ത് അയക്കപ്പെട്ടവരാണ്

അമ്പിയാമുർസലുകൾ. അല്ലാഹു

അവർക്ക് വഹ്യും ചിലർക്ക് ഏടുകളും

കിത്താബുകളും നൽകി.


പ്രവാചകന്മാർ സത്യം

മാത്രം പറയുന്നവരും

അതിബുന്ദിശക്തിയുള്ളവരുമായിരുന്നു.

അവരുടെ ജീവിതം തെറ്റിൽ

നിന്ന് സുരക്ഷിതവും

മാതൃകാപരവുമായിരുന്നു.

അതുപോലെ പ്രബോധനം ചെയ്യാൻ

ഏൽപ്പിക്കപ്പെട്ട കാര്യങ്ങൾ ഒന്നും

മറച്ചുവെക്കാതെ ജനങ്ങൾക്ക് എത്തിച്ചു

കൊടുക്കുമായിരുന്നു.


മുഅ്ജിസത്ത്


പ്രവാചകത്വത്തിന് തെളിവായി പല

അസാധാരണസംഭവങ്ങളും അവരുടെ

ജീവിതത്തിലുായിട്ടു് അവയാണ്

മുഅ്ജിസത്ത്. നമ്മുടെ പ്രവാചകരുടെ

ഏറ്റവും വലിയ മുഅ്ജിസത്ത്

ഖുർആനാണ്. ലോകത്ത് 313

മുർസലീങ്ങളാണുള്ളത്.


ഖുർആനിൽ പരാമർശിക്കപ്പെട്ട 25

പ്രവാചകന്മാർ


അതിൽ ഖുർആനിൽ പറയപ്പെട്ട്

25 പ്രവാചകന്മാരുടെ പേരുകൾ

നാമറിഞ്ഞിരിക്കണം.


.ആദം നബി (അ)


.ഇദ്രീസ് (അ)


.നൂഹ് (അ)


.ഹുദ് (അ)


.സ്വാലിഹ് (അ)


.ഇബ്രാഹിം (അ)


.ലൂത്ത് (അ)


.ഇസ്മാഈൽ (അ)


.ഇസ്ഹാഖ് (അ)


.യഅ്ഖുബ് (അ)


.യൂസുഫ് (അ)


.അയ്യൂബ് (അ)


.ശുഐബ് (അ)


.ഹാറൂൻ (അ)


.മൂസ (അ)


.അൽയസഅ് (അ)


.ദുൽകിഫ്ൽ (അ)


.ദാവൂദ് (അ)


.സുലൈമാൻ (അ)


|


.ഇല്യാസ് (അ)


.യൂനൂസ് (അ)


.സക്കരിയ്യ (അ)


.യഹ് (അ)


.ഈസ (അ)


.മുഹമ്മദ് മുസ്ത്വഫ (സ്വ)


ഉലുൽ അസ്


ഇവരിൽ നിന്നും ഏറ്റവും

ശ്രേഷ്ടരായവരെ ഉലുൽ അസ്

എന്നപേരിൽ അറിയപ്പെടുന്നു


.മുഹമ്മദ് നബി (സ്വ)


.ഇബ്രാഹിം നബി (അ)


.മൂസാ നബി (അ)


ഈസാ നബി (അ)


.നൂഹ് നബി (അ)


പ്രവാചകന്മാരുടെ വിശേഷണങ്ങൾ


പ്രവാചകന്മാർക്ക് നിർബന്ധവും

അസംഭ വ്യവും ജാഇസുമായി

കാര്യങ്ങൾ താഴെ വിവരിക്കുന്നു


നിർബന്ധമായ കാര്യങ്ങൾ


.സത്യം പറയൽ


.ബുദ്ധിസാമർത്ഥ്യം


.സന്ദേശം എത്തിച്ചു കൊടുക്കൽ


.വിശ്വസ്ത


അസംഭവ്യമായ കാര്യങ്ങൾ


.കളവ് പറയൽ


.ബുദ്ധി മാന്ദ്യം


.മറച്ച് വെക്കൽ


.വഞ്ചിക്കുക


അനുവദനീയമായ കാര്യങ്ങൾ


.അവരുടെ ഉന്നത പദവിക്ക് കോട്ടം

സംഭവിക്കാത്ത മനുഷ്യസഹജമായ

കാര്യങ്ങൾ


Comments