മുഖം കാണിക്കാതെ ഇല്ലാത്തവന് നൽകുന്നവർ

 മുഖം കാണിക്കാതെ ഇല്ലാത്തവന് നൽകുന്നവർ



ഗൾഫ് നാടുകളിൽ അറബികളുടെ സഹായം ചെയ്യുന്ന രീതി അറിയാമോ..? പ്രവാസികൾക്ക് എളുപ്പം അറിയാനാകും.


ഒരു അറബി പയ്യൻ വത്തക്ക വാങ്ങിക്കുമ്പോൾ  കടയിൽ നിൽക്കുന്ന അവനെ ഒരു വയസ്സായ ബംഗാളി ഒന്ന് നോക്കി..!


ആ നോട്ടം വായിച്ചെടുത്ത പയ്യൻ മറ്റൊരു വത്തക്ക എടുത്ത് തൂക്കി പൈസയും കൊടുത്ത് കടക്കാരനോട് " ഇതാ ഷേബക്ക്  കൊടുക്കണം " എന്നും  പറഞ്ഞു പോയി.. 


വൃദ്ധനായ ബംഗാളിയുടെ ഇരു നന്ദി വാക്ക് പോലും കേൾക്കാൻ നിൽക്കാതെ വണ്ടി എടുത്ത് പോയ അറബി പയ്യനെ നോക്കി നിൽക്കുന്ന ഏതൊരാൾക്കും  സന്തോഷം കൊണ്ട് മനസ് നിറയും. കാരണം നമ്മുടെ  നാഥൻ എത്ര മനോഹരമായാണ് അവന്റെ അടിമകളെ ജീവിക്കാൻ പടിപ്പിച്ചിരിക്കുന്നത്.


അങ്ങനെ ഒരുപാട് അറബികളുണ്ട്... !!


നോമ്പിന് വിദേശികൾക്ക് മുപ്പത് ദിവസവും  ഭക്ഷണം നൽകുന്ന അറബികളെ ആ പരിസരത്ത് നോക്കിയാൽ നമുക്ക് കാണാൻ  കഴിയില്ല.! 


ഞാനാണ് ഇതെല്ലാം  കൊടുക്കുന്നത് എന്നറിയിക്കാൻ പോലും അവർ വരില്ല.. !




നോമ്പ് തുറക്ക് ഇരിക്കുന്നവർക്ക് വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങൾ കൊണ്ട് വന്ന്  കൊടുക്കുന്ന അറബികൾ വണ്ടിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഷോ കാണിക്കാൻ നിൽക്കാറില്ല.. !


ആൾകൂട്ടങ്ങൾ ഉള്ള സ്ഥലത്ത് വെച്ച് ആരെങ്കിലും മുന്നിൽ വന്ന് കൈ നീട്ടിയാൽ കൊടുക്കുന്ന സ്വദഖ എത്ര മറച്ചാണ് അവർ കൊടുക്കുന്നത്.. !


നമ്മളൊക്കെ ഈ സമയത്ത് മാതൃകയാക്കേണ്ട ഒരുകാര്യമാണ് അറബികളുടെ സഹായം ചെയ്യുന്ന രീതികൾ. നൽകുന്നത് ആരെയും കാണിക്കേണ്ട ആവശ്യം ഇല്ല കാരണം നന്മ  ഉദ്ദേശിച്ചാണ് ചെയ്യുന്നതെങ്കിൽ അതൊക്കെ കാണേണ്ടവൻ കാണുക തന്നെ ചെയ്യും എന്നറിയുക .. !!


മുഖം കാണിക്കാതെ ഉള്ളതിൽ നിന്നും ഇല്ലാത്തവനിലേക്ക് നൽകുമ്പോൾ നമ്മൾ ലോകത്ത് ചിലപ്പോൾ അറിയപ്പെടാതെ പോയേക്കും പക്ഷെ എല്ലാം കാണുന്നവന്റെ മുന്നിൽ നമ്മളെക്കാൾ  വലിയവൻ വേറെയാരും കാണില്ല.


ഇന്ന് നാട്ടിലുള്ള പല വീടുകളും പല തരത്തിൽ വിഷമം നേരിടുന്ന സാഹചര്യങ്ങൾ ഉണ്ട്.. 


വലിയ വീട് നോക്കിയും,  ചെറിയ വീട് നോക്കിയും, മുൻപുള്ള നടത്തം നോക്കിയും,  നമ്മളോടുള്ള പെരുമാറ്റം നോക്കിയും  ഒക്കെയുള്ള തരം തിരിച്ചുള്ള സഹായം  സഹായിക്കാൻ നിൽക്കാതെ വേണ്ടവരിലേക്ക് സഹായ ഹസ്തങ്ങൾ നീണ്ട് കാര്യങ്ങൾ  ചെയ്യാൻ ശ്രമിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.. 


സ്വന്തം കയ്യിലുള്ളത് നമുക്ക് വേണ്ടി നാളേക്ക് എടുത്ത് വെക്കാതെ ഇന്ന് പട്ടിണി കിടക്കുന്നവരെ തേടി ഇറങ്ങി അവരിലേക്ക് എത്തിക്കുക. 

എന്നാൽ നാളെ നിങ്ങൾക്ക് കിട്ടുന്നത്  എന്താണെന്ന് നമുക്കൂഹിക്കാൻ പോലും കഴിയാത്തതായിരിക്കാം..!!


ദുനിയാവ് ഉണ്ടായ കാലം മുതൽ ഇന്നുവരെ സ്വദഖ ചെയ്തത് കാരണം  പട്ടിണി കിടന്നു മരിച്ച ചരിത്രങ്ങൾ ഇല്ല.  


ഉള്ളവർ ഇല്ലാത്തവനെ അറിയുക.. 

പട്ടിണി കിടക്കുന്നവർക്കും,  പണം ആവശ്യം ഉള്ളവർക്കും സഹായങ്ങൾ ചെയ്യുന്നത് പേരും  പ്രശസ്തിയും ഉണ്ടാക്കാനല്ല അത്‌  നമ്മുടെയൊക്കെ  ബാധ്യതയാണ് എന്ന്  ചിന്തിച്ചു ചെയ്യുക. 


ഒരു മഹാമാരി താണ്ഡവമാടുന്ന ഈ നൂറ്റാണ്ടിൽ സൃഷ്ടാവിന്റെ നോട്ടം ലഭിക്കാൻ ഇതിനേക്കാൾ നല്ലൊരു അവസരം ഇല്ല എന്ന് മനസ്സിലാക്കാൻ നമുക്ക്  ശ്രമിക്കാം.!!!

Comments