മാതൃസ്നേഹം അനന്തരവകാശം
മാതൃസ്നേഹം അനന്തരവകാശം
സ്ത്രീയുടെ കാല്‍പാദത്തിലാണ് സ്വര്‍ഗമെന്ന് പഠിപ്പിച്ചു. അവള്‍ ഉമ്മയായിരിക്കുമ്പോള്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കപ്പെട്ട പോലെ അവള്‍ക്ക് അവകാശങ്ങളും നല്‍കി. നാളെ നയിക്കേണ്ട മക്കളെ പ്രസവിക്കാനും ശുശ്രൂഷിക്കാനും അവരെ നല്ലനിലയില്‍ വളര്‍ത്താനും. അത് കൊണ്ടാണ് തിരുപ്രവാചകരോട് ഒരു അനുചരന്‍ വന്ന് തന്റെ നല്ലസഹവാസത്തിന് ഏറ്റവും അര്‍ഹന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ പ്രവാചകന്‍ (സ) മൂന്ന് തവണയും നിന്റെ ഉമ്മയോടാണെന്നും നാലാമാത് നിന്റെ ഉപ്പയോടാണെന്നും പ്രതിവചിച്ചത്്.(ബുഖാരി,മുസ്‌ലിം)
സ്വന്തം ഉമ്മയുടെ കടമ നിര്‍വ്വഹിക്കാത്തതിന്റെ പേരില്‍ ശഹാദത്ത് കലിമ ചൊല്ലാ്ന്‍ കിട്ടാത്ത അല്‍ഖമ (റ) ന്റെ ചരിത്ര കഥതന്നെ ഉമ്മയുടെ മഹാത്മ്യത്തെ വ്യക്തമാക്കിത്തരുന്നു.
വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നു
'മാതാപിതാക്കളോടുള്ള ബാധ്യതാ നിര്‍വ്വഹണകാര്യം മനുഷ്യനോട് നാം ഊന്നിപ്പറഞ്ഞിട്ടുണ്ട്.മാതാവ് അവനെ ഗര്‍ഭത്തില്‍ ചുമന്നത് മേല്‍ക്കുമേല്‍ ബലഹീനതയോടെയാണ്.അവന്റെ മുലയൂട്ടല്‍ നിര്‍ത്തുക രണ്ടു വര്‍ഷം കൊണ്ടത്രെ. അത് കൊണ്ട് എനിക്കും മാതാപിതാക്കള്‍ക്കും നീ കൃതജ്ഞത പ്രകാശിപ്പിക്കണം; നിന്റെ തിരിച്ചുവരവ് എന്റെ അടുത്തേക്ക് തന്നെയാണ്.'(സൂറത്തു ലുഖ്മാന്‍ 14)
അസ്മാഅ് (റ) പറയുന്നു എന്റെ ഉമ്മ ബഹുദൈവ വിശ്വാസിനിയായിരിക്കെ എന്റെ അടുത്തേക്ക് വന്നു, അപ്പോള്‍ ഞാന്‍ പ്രവാചകരോട് ചോദിച്ചു. എന്റെ ഉമ്മ എന്റെടുക്കല്‍ നിന്ന് വല്ലതും ലഭിക്കുമെന്ന് പ്രതീക്ഷിച്ച് വന്നതാണ് അവരുമായുള്ള ബന്ധം തുടരട്ടെയോ പ്രവാചകന്‍ (സ) യുടെ മറുപടി മാതാവിനോട് ബന്ധം തുടരുകയെന്നായിരുന്നു.
അനന്തരാവകാശം വളരെ വ്യക്തമായി സ്ത്രീകൾക്ക് ഇസ്ലാം ഊന്നിപറഞ്ഞിട്ടുണ്ട്
സ്ത്രീക്ക് അന്തരാവകാശവും ഇസ്‌ലാം നല്‍കി. ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ നിന്നും ഇസ്‌ലാം അവകാശങ്ങള്‍ സ്ത്രീക്ക് നല്‍കി.
ഭര്‍ത്താവ് മരിക്കുമ്പോള്‍ സ്ത്രീ(വിധവ) അതേ ചിതയില്‍ ആത്മഹത്യചെയ്യണമെന്ന രീതി ഇന്ത്യന്‍ സംസ്‌കാരത്തിലും നിലനിന്നിരുന്നു.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു
'മാതാപിതാക്കളും ഏറ്റമടുത്തബന്ധുക്കളും വിട്ടേച്ചു പോയ സമ്പത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വിഹിതമുണ്ട്.കുറച്ചാകട്ടെ കൂടിയതാകട്ടെ നിശ്ചിത ഓഹരിയാണത്'(സൂറത്തുന്നിസാഅ് 7)
ഭാര്യയുടെ വീട്ടിലും ഭര്‍ത്താവിന്റെ വീട്ടിലും ഇസ് ലാം സ്ത്രീക്ക് അനന്തര സ്വത്തില്‍ അവകാശം നല്‍കുന്നുണ്ട്
വിമര്‍ശകരോട് സ്‌നേഹപൂര്‍വ്വം
സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നല്‍കുന്നില്ലെന്നും സ്ത്രീപുരുഷ സമത്വവാദമാണ് നടപ്പിലാക്കേണ്ടതെന്നും പറഞ്ഞിറങ്ങുന്ന ആധുനിക ലിബറല്‍ വാദികളും ഫെമിനിസ്റ്റുകളും തതുല്യമായ ആശയമുളളവര്‍ മനസ്സിലാക്കേണ്ട യാഥാര്‍ത്ഥ്യം സ്ത്രീയും പുരുഷനും പ്രകൃതിപരമായി ശരീരഘടനയില്‍ ചില വ്യത്യാസങ്ങളുണ്ട്. സ്ത്രീയുടെ ചുമതലകള്‍ പുരുഷനോ പുരുഷന്റെ ചുമതലകള്‍ സ്ത്രീക്കോ വഹിക്കാന്‍ കഴിയുന്നതല്ല. എല്ലാവരും എല്ലാവരുടെ ജോലിയും അവകാശങ്ങളും ഒരുപോലെ വേണമെന്ന ചിന്ത സന്തുലിതാവസ്ഥയില്‍ നിന്ന് അസന്തിലാവസ്ഥയിലേക്കാണ് നയിക്കുക. പുരുഷന് പ്രസവിക്കാനോ മുലയൂട്ടാനോ കുട്ടികളെ പോറ്റാനോ കഴിയുന്നില്ലെന്ന പോലെ സ്ത്രീകള്‍ക്ക് പുരുഷന്റെ ഉത്തരവാദിത്വങ്ങളും പേറാന്‍ കഴിയുകയില്ലെന്ന പ്രകൃതിനിയമവും മനസ്സിലാക്കിയിരിക്കുക.

Comments