സ്ത്രീ സമൂഹമേ... നിങ്ങൾ ദാനം ചെയ്യുക !
സ്ത്രീ സമൂഹമേ... നിങ്ങൾ ദാനം ചെയ്യുക !
സ്ത്രീ സമൂഹമേ... നിങ്ങൾ ദാനം ചെയ്യുക...
സ്ത്രീകളോട് മുത്ത് നബി പറഞ്ഞ ഉപദേശമാണിത്..
നരകവാസികൾ കൂടുതലും സ്ത്രീകളാണ്.
അതിൽ നിന്ന് രക്ഷപ്പെടാൻ ദാനധർമ്മങ്ങൾ ചെയ്തു പുണ്യം നേടാൻ നബി (സ )തങ്ങൾ ഉപദേശിച്ചു..
സൈനബ (റ ) ചിന്തിക്കുകയാണ്..
തനിക്ക് ധർമ്മം ചെയ്തു പുണ്യം നേടാൻ എന്താണ് വഴി?
തനിക്കുള്ളതെല്ലാം ഭർത്താവിനും മക്കൾക്കും വേണ്ടി ചെലവഴിക്കുകയാണ്...
പിന്നെങ്ങനെ മറ്റുള്ളവർക്ക് ധർമ്മം നൽകി പുണ്യം നേടുക?
അബ്ദുല്ലാഹിബ്നു മസ്ഊദിന്റെ ഭാര്യ ധർമ്മസങ്കടത്തിലായി....
ഭർത്താവ് മഹാനാണ്..
എപ്പോഴും അദ്ദേഹം മുത്തുനബിയുടെ കൂടെയുണ്ടാവും..
പക്ഷേ... ദരിദ്രനാണ്..
ഭാര്യയുടെ സഹായമാണ് തനിക്കാശ്രയം
വീട്ടിലെത്തിയ ഭർത്താവിനോട് സൈനബ (റ ) പറഞ്ഞു :
മുത്ത് നബി (സ ) ഞങ്ങളോട് ധർമ്മം ചെയ്യാൻ കല്പിച്ചിരിക്കുന്നു...
ഞാനാവട്ടെ എനിക്കുള്ളതെല്ലാം നിങ്ങൾക്കു തന്നല്ലോ... നിങ്ങൾ പാവം ആണെന്നറിയാം...
പക്ഷേ നിങ്ങൾക്കുവേണ്ടി ചെലവഴിക്കുന്നത് പുണ്യം ഉള്ളതാണോ?
ഇല്ലെങ്കിൽ ഞാൻ മറ്റുള്ളവർക്കും നൽകും.. നിങ്ങൾ പോയി മുത്ത് നബിയോട് ചോദിച്ചുവരൂ....
" വേണ്ട നീ തന്നെ ചൊല്ല്.. ഭർത്താവിന്റെ മറുപടി ഇതായിരുന്നു...
സൈനബ (റ ) മുത്ത് നബിയുടെ വീട്ടിലേക്ക് നടന്നു...
കാര്യം അറിയണം ഭർത്താവിനും മക്കൾക്കും നൽകുന്നത് പ്രതിഫലാർഹമല്ലെങ്കിൽ അത് നിർത്താം...
അതൊരു മഹാത്യാഗം തന്നെയാണ്..
അത് എന്തുമാവട്ടെ തനിക്ക് മുത്ത് നബി പറഞ്ഞ പുണ്യം നേടണം... ഇതായിരുന്നു സൈനബ (റ ) ആഗ്രഹം...
മുത്ത് നബിയുടെ വീട്ടിലെത്തിയപ്പോൾ..ഒരു അൻസാരി പെണ്ണ് മുത്തുനബിയുടെ വാതിൽക്കൽ നിൽക്കുന്നു... അവരും മുത്തു നബിയെ കാണാൻ വന്നതാണ്..
അൻസാരി പെണ്ണിനോട് എന്തിനാണ് വന്നത് എന്ന്
സംശയം ചോദിക്കാൻ.. സൈനബ (റ ) അവരോട് സംസാരിച്ചപ്പോൾ കാര്യം മനസ്സിലായി.. എന്റെ സംശയം തന്നെയാണ് ഇവർക്കും...
മുത്തുനബിയെ നേരിൽ കണ്ടു.. പക്ഷേ ചോദിക്കാൻ എന്തോ ഒരു വിഷമം...
അപ്പോഴാണ് ബിലാൽ (റ )ഇങ്ങോട്ട് വന്നത്.
സ്ത്രീകൾ ബിലാലി( റ )
നോട് പറഞ്ഞു :
നബിയോട് ഒരു കാര്യം അന്വേഷിക്കാമോ
_മുത്ത് നബി ഞങ്ങളോട് സ്വദക്ക ചെയ്യാൻ പറഞ്ഞിരുന്നു.. ഞങ്ങൾ ഭർത്താക്കൾക്കും കുട്ടികൾക്കും നൽകിയാൽ മുത്തു നബി പറഞ്ഞ സ്വദഖ ചെയ്ത പുണ്യത്തിൽ ഞങ്ങളും പെടുമോ?_
_അത് പ്രതിഫലാർഹമാണോ എന്നാണ് ഞങ്ങളുടെ സംശയം.._
രണ്ടു സ്ത്രീകൾ ചോദിക്കുന്നുണ്ട് എന്ന് മുത്ത് നബിയോട് പറഞ്ഞാൽ മതി.. ആരാണെന്ന് പറയേണ്ട..
ബിലാൽ അകത്തേക്ക് പോയി...
മുത്ത് നബിയോട് സംശയം ചോദിച്ചപ്പോൾ.. മുത്തു നബി ചോദിച്ചു. ആരാണ് ആശയക്കാർ?
" അവിടുന്ന് പറഞ്ഞു :
സൈനബും, ഒരു അൻസ്വാരി പെണ്ണും.
"ഏതു സൈനബ്?
അബ്ദുള്ളയുടെ ഭാര്യ "
മുത്ത് നബി നൽകിയ മറുപടിയുമായി ബിലാൽ (റ ) പുറത്തേക്ക് വന്നു...
ആകാംക്ഷയോടെ കാത്തിരിക്കുന്ന സൈനബും, കൂട്ടുകാരിയും
ബിലാലിന്റെ ശബ്ദം കേട്ടു..
" പ്രതിഫലമുണ്ട്*
ഒന്നല്ല രണ്ട് പ്രതിഫലങ്ങൾ ഉണ്ട്..
ധർമ്മം നൽകിയ കൂലിയും കുടുംബത്തെ സഹായിച്ച കൂലിയും..
ദാരിദ്ര്യത്തിന്റെ പേരിൽ ഭർത്താവിനെ ആക്ഷേപിക്കാത്ത, തനിക്കുള്ളതെല്ലാം ഭർത്താവിനു നൽകാൻ മടിക്കാത്ത ഉത്തമ സഹധർമ്മിണിക്ക് ലഭിക്കാനിരിക്കുന്ന വലിയ പ്രതിഫലത്തെ കുറിച്ചുള്ള സന്തോഷത്തിന് വാക്കുകൾ.......
സന്തോഷത്തോടെ സൈനബ (റ ) വീട്ടിലേക്ക് മടങ്ങി..
എപ്പോഴും മുത്ത് നബിയോട് സഹവസിക്കുന്ന മഹാനായ ഭർത്താവിന് വേണ്ടി ചെലവഴിക്കാനുള്ള എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുകയും അവർ ചെയ്തു....
പണക്കാരായ ഭാര്യമാർ ചിന്തിക്കുക!
ഭർത്താവ് പാവപ്പെട്ടവനാണെങ്കിൽ..
ഭാര്യമാർ സഹായിക്കണം...
അവിടെ.. അഹങ്കാരം കാണിച്ച്.. പണം ചെലവഴിക്കുന്നതിൽ പിശുക്ക് കാണിക്കുന്ന.. ഭാര്യമാർക്ക്.. മനസ്സ് തിരുത്താനുള്ള അവസരമാണ് ഈ കഥ ചിന്തിപ്പിക്കുന്നത്.
മുത്ത് നബിയുടെ ആദ്യഭാര്യ ഖദീജ ബീവി (റ ) തന്റെ സമ്പത്ത് മുഴുവനും മുത്ത് നബി തങ്ങൾക്ക് സമർപ്പിച്ച് വരാണ്...
ഇതിനർത്ഥം : ഭർത്താക്കന്മാർ ജോലിക്ക് പോകാതെ.. വീട്ടിലിരിക്കുന്ന ഭർത്താവിന് എല്ലാ പണവും നൽകണമെന്നല്ല.
ബുദ്ധിമുട്ടുകൾ വരുമ്പോൾ സഹകരണ മനസ്സോടു കൂടെ.. ദമ്പതികൾ പെരുമാറണം..
സ്ത്രീകൾക്ക് അല്ലാഹു ഒരുപാട് അവസരങ്ങൾ നൽകിയിട്ടുണ്ട്.
ഒരു കുഞ്ഞിന് ജന്മം നൽകിയാൽ അതിനു വലിയ പ്രതിഫലമുണ്ട്
ഭർത്താവിനെ പൂർണമായി അനുസരിക്കുന്ന ഭാര്യക്ക് സ്വർഗ്ഗമുണ്ട്
ജീവിതത്തിലെ പ്രയാസങ്ങൾ ക്ഷമിച്ചു ജീവിക്കുന്ന സ്ത്രീകൾക്ക് സ്വർഗ്ഗത്തിൽ വലിയ സ്ഥാനമുണ്ട്.
തെറ്റുകുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പലവഴികളും മുത്ത് നബി പറഞ്ഞിട്ടുണ്ട്..
===================≠===
Comments