ഫർള് നിസ്കാരത്തിന്റെ പൂർണ്ണരൂപം
ഫർള് നിസ്കാരത്തിന്റെ പൂർണ്ണരൂപം
അല്ലാഹുവിനോടുള്ള പ്രാർത്ഥനയും പ്രതിജ്ഞാ സമർപ്പണവുമാണ് നിസ്കാരം. ആ പരിശുദ്ധ സന്നിധിക്കനുയോജ്യമായ ഭാവം നിസ്കരിക്കുന്നവനിലുണ്ടാവണം. നിസ്കരിക്കുന്നവന്റെ ചലനങ്ങളും വാക്കുകളുമെല്ലാം എങ്ങിനെയായിരിക്കണമെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. ദേഹശുദ്ധി വരുത്തി ശുദ്ധമായ സ്ഥലത്ത് കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞു നിന്ന്കൊണ്ടാണ് നിസ്കരിക്കേണ്ടത്. മറ്റ് ചിന്തകളെല്ലാം നിശ്ശേഷം അകറ്റി നിർത്തണം. താൻ ചെയ്യാൻ പോകുന്ന പ്രവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അല്ലാഹുവിന്റെ സന്നിധിയിൽ പ്രവേശിക്കാൻ പോവുകയാണെന്ന് ഓർക്കണം.നിസ്കാരം അടിമയും ഉടമയും തമ്മിലുളള സംഭാഷണമാണല്ലോ. തനിക്ക് ഭൌതിക ജീവിതത്തിനുളള സകല സൌകര്യങ്ങളും ഒരുക്കിത്തന്ന സ്രഷ്ടാവിന്റെ, ദിവസവും അഞ്ച് നേരമുളള വിളിക്കുത്തരം ചെയ്യാന്‍വിശ്വാസി വരുമ്പോള്‍ ആദ്യമായി ശാരീരിക ശുദ്ധി ഉറപ്പ് വരുത്തണം. വലിയ അശുദ്ധിയില്‍ നിന്ന് കുളിച്ചും ചെറിയ അശുദ്ധിയില്‍ നിന്ന് വുളൂഅ് ചെയ്തും വൃത്തിയാകല്‍നിര്‍ബന്ധമാണ്.
നിസ്കാരത്തിന്റെ ശർഥുകൾ
നിസ്കാരത്തില്‍ പ്രവേശിക്കുന്നതിനു മുമ്പ് നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട നിബന്ധനള്‍ക്ക് ശര്‍ത്വുകള്‍ എന്നു പറയുന്നു.
1. അശുദ്ധിയിൽ നിന്ന് ശുദ്ധി വരുത്തൽ (വുളു ചെയ്യുക, കുളിക്കുക)
2 . നജസിൽ നിന്ന് ശുദ്ധി വരുത്തുക
3. ഔറത്ത് മറക്കുക.
4 . സമയം ആയെന്നറിയുക.
5. ഖിബ് ലക്ക് മുന്നിടുക
വുളൂഇന്റെയും കുളിയുടെയും ശർഥുകൾ
1. വെള്ളം ത്വഹൂറായിരിക്കൽ
2. കഴുകപ്പെടുന്ന അംഗങ്ങളിൽ വെള്ളം ഒഴുക്കുക
3. വെള്ളത്തിനു ഗുണവിത്യാസം വരുത്തുന്ന വല്ലതും അവയവങ്ങളിൽ ഇല്ലാതിരിക്കുക.
4. വെള്ളം ചേരുന്നതിനെ തടയുന്ന പെയിന്റ് പോലുള്ളവ അവയവങ്ങളിൽ ഇല്ലാതിരിക്കുക.
5. നിത്യ അശുദ്ധിയുള്ളവർക്ക് (നിസ്കാരത്തിനുള്ള )സമയം ആവുക
വുളൂഇന്റെ ഫർളുകൾ
1. നിയ്യത്ത് : അതായത് ‘ വുളൂ എന്ന ഫർളിനെ വീട്ടുന്നു. ‘ എന്നോ ‘ നിസ്‌കാരം ഹലാലാക്കുന്നു ‘ എന്നോ മുഖം കഴുകാനാരംഭിക്കുമ്പോൾ കരുതുക. 2. മുഖം കഴുകുക.
3. കൈ രണ്ടും മുട്ടോട് കൂടി കഴുകുക.
4. തലയിൽ നിന്ന് അൽപം തടവുക.
5. കാല് രണ്ടും ഞെരിയാണിയോടു കൂടി കഴുകുക.
6. ഈ ക്രമപ്രകാരം കൊണ്ട് വരൽ
വുളൂഇന്റെ സുന്നത്തുകൾ
1. വുളൂഇന്റെ സുന്നത്തുകൾ വീട്ടുന്നുവെന്ന് തുടക്കത്തിൽ നിയ്യത്ത് ചെയ്യുക.
2. ഖിബ്‌ലക്ക് മുന്നിടുക
3. മുൻകൈ രണ്ടും ഒപ്പം കഴുകുക.
4.മുൻകൈ കഴുകുമ്പോൾ ബിസ് മിയും മറ്റ് ദിക്‌റുകളും ചൊല്ലുക.
5. മിസ്‌വാക്ക് ചെയ്യുക
6. വായിൽ വെള്ളം കൊപ്‌ളിക്കുകയും മൂക്കിൽ വെള്ളം കയറ്റിചീറ്റുകയും ചെയ്യുക.
7.തല മുഴുവനും തടവുക.
8. ചെവി രണ്ടും (ഉള്ളും പുറവും )ഒന്നിച്ച് കഴുകുക.
9.കൈകാലുകളിൽ വലത്തേത് മുന്തിക്കുക
10. അവയവങ്ങൾ തേച്ച് കഴുകുക
11. തുടർച്ചയായി കൊണ്ട് വരിക
12. കൈമുട്ട്, കാൽ മടമ്പ് മുതലായ സ്ഥലങ്ങൾ സൂക്ഷിച്ച് കഴുകുക.
13. സംസാരം ഉപേക്ഷിക്കുക.
14. അവസാനം ദുആ ചെയ്യുക.
15. എല്ലാം മൂന്ന് തവണ ചെയ്യുക.
16. അവശേഷിക്കുന്ന വെള്ളത്തിൽ നിന്ന് അല്പം കുടിയ്ക്കൽ
വുളൂഇനു ശേഷം ഖിബ്‌ലക്ക് മുന്നിട്ട് ഇപ്രകാരം ദുആ ചെയ്യണം
أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ اللهُ وَحْدَهُ لاٰ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ وَاجْعَلْنِي مِنْ عِبٰادِكَ الصَّالِحِينَ سُبْحٰانَكَ اللَّهُمَ وَبِحَمْدِكَ أَشْهَدُ أَنْ لاٰ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمْ.
വുളൂഅ് മുറിയുന്ന കാര്യങ്ങൾ
1) മുൻ ദ്വാരത്തിലൂടെയോ പിൻ ദ്വാരത്തിലൂടെയോ വല്ലതു പുറപ്പെടൽ
2) ബുദ്ധിയുടെ വകതിരിവ് നീങ്ങൽ
3) മുൻ കയ്യിന്റെ പള്ളകൊണ്ട് മനുഷ്യന്റെ ഗുഹ്യസ്ഥാനം തൊടൽ
4) അന്യസ്ത്രീ പുരുഷന്മാർ മറയില്ലാതെ പരസ്പരം തൊടൽ
കുളി നിർബന്ധമാകുന്ന കാര്യങ്ങൾ
വലിയ അശുദ്ധിയുണ്ടയാൽ കുളി നിർബന്ധമാകും. വലിയ അശുദ്ധിയുടെ കാരണങ്ങൽ ആറാണ്.
1) മനിയ്യ് പുറപ്പെടുക
2) സംയോഗം ചെയ്യുക
3) മുസ്ലിം മരിക്കുക (ശഹീദാണെങ്കിൽ കുളിപ്പിക്കരുത് )
4) സ്ത്രീകൾക്ക് ആർത്തവമുണ്ടാവുക
5) പ്രസവിക്കുക
6) പ്രസവ രക്തമുണ്ടാവുക
കുളിയുടെ ഫർളുകൾ
1) നിയ്യത്ത്
2) ശരീരം മുഴുവൻ കഴുകൽകുളി സ്വഹീഹാകാൻ ഫർളുകളും ശർഥ്വുകളും ഉണ്ടായാൽ മതിയെങ്കിലും സുന്നത്തുകളും കൂടെ കൂടുമ്പോഴേ അത് പൂർണ്ണമാകുകയുള്ളൂ
കുളിയുടെ രൂപം
1) കുളിയുടെ സുന്നത്തുകൾ നിർവ്വഹിക്കുന്നു എന്ന നിയ്യത്തോട് കൂടെ ബിസ്മി ചൊല്ലുക
2) ശരീരത്തിലെ മാലിന്യങ്ങൾ നീക്കുക
3) വായിൽ വെള്ളം കൊപ്‌ളിക്കുകയും മൂക്കിൽ വെള്ളം കയറ്റിച്ചീറ്റുകയും ചെയ്യുക
4) ശേഷം വുളൂഅ് ചെയ്യുക
5) കക്ഷം ,പൊക്കിൾ, ചെവി മുതലായവ സൂക്ഷിച്ച് കഴുകുക
6) താടിയും മുടിയും വെള്ളമെടുത്തു തിക്കകറ്റുക
7) ‘കുളി എന്ന ഫർളിനെ വീട്ടുന്നു’ എന്ന് നിയ്യത്ത് ചെയ്ത് തലയിൽ വെള്ളം ഒഴിച്ച് തേച്ച് കഴുകുക
8) പിന്നീട് വലത് വശവും ഇടത് വശവും വെള്ളം ഒഴിച്ച് തേച്ച് കഴുകുക
9) എല്ലാം മൂന്ന് തവണയാക്കുക
10) ഖ്വിബ്‌ലക്ക് മുന്നിട്ടും സംസാരം ഉപേക്ഷിച്ചും നിർവഹിക്കുക
11) അവസാനം വുളൂഇന്റെ അവസാനത്തിൽ ചൊല്ലുന്ന ദുആ ചെയ്യുക
അശുദ്ധികൊണ്ട് ഹറാമാകുന്ന കാര്യങ്ങൾ
വുളു ഇല്ലാത്തവർക്ക് ആറ് കാര്യങ്ങൾ ഹറാമാകും
1) നിസ്കാരം
2) സുജൂദ്
3) ജുമുഅയുടെ ഖുതുബ
4) മുസ്‌ഹഫ് തൊടൽ
5) മുസ്‌ഹഫ് ചുമക്കൽ
വലിയ അശുദ്ധികൊണ്ട് ഹറാമാകുന്ന കാര്യങ്ങൾ
1) ചെറിയ അശുദ്ധികൊണ്ട് ഹറാമാകുന്ന മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും
2)പള്ളിയിൽ താമസിക്കുക
3)ഖുർ ആൻ ഓതുക
4)ഹൈള്, നിഫാസ് എന്നിവയുള്ളപ്പോൾ (മുകളിൽ പറഞ്ഞവക്ക് പുറമെ) ത്വലാഖ്, സംയോഗം, നോമ്പ് എന്നിവയും ഹറാമാകും.
നിസ്കാരത്തിന്റെ രൂപം
അല്ലാഹുവിനോടുള്ള പ്രാർത്ഥനയും പ്രതിജ്ഞാ സമർപ്പണവുമാണ് നിസ്കാരം. ആ പരിശുദ്ധ സന്നിധിക്കനുയോജ്യമായ ഭാവം നിസ്കരിക്കുന്നവനിലുണ്ടാവണം. നിസ്കരിക്കുന്നവന്റെ ചലനങ്ങളും വാക്കുകളുമെല്ലാം എങ്ങിനെയായിരിക്കണമെന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. ദേഹശുദ്ധി വരുത്തി ശുദ്ധമായ സ്ഥലത്ത് കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞു നിന്ന്കൊണ്ടാണ് നിസ്കരിക്കേണ്ടത്. മറ്റ് ചിന്തകളെല്ലാം നിശ്ശേഷം അകറ്റി നിർത്തണം. താൻ ചെയ്യാൻ പോകുന്ന പ്രവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അല്ലാഹുവിന്റെ സന്നിധിയിൽ പ്രവേശിക്കാൻ പോവുകയാണെന്ന് ഓർക്കണം.
നിൽക്കുമ്പോൾ രണ്ട് കാൽപാദങ്ങൾ ഒരു ചാൺ അകലത്തിലാണ് വെക്കേണ്ടത് (സുജൂദിൽ കാൽ വിരലുകളും മുട്ടുകളും രണ്ട് കൈകളുടെയും പള്ളകളുമെല്ലാം ഈ അകലത്തിലാണ് വെക്കേണ്ടത്, അത് കൂടുതൽ താഴ്മ കിട്ടാൻ കാരണവുമാണ് ) ശേഷം നിയ്യത്ത് ചെയ്യണം. (ഉദാ: ളുഹർ എന്ന ഫർളു നിസ്കാരം ‘ഇമാമോടു കൂടി’ ഞാൻ നിസ്കരിക്കുന്നു എന്ന് കരുതണം ) ഇങ്ങിനെ കരുതൽ നിർബന്ധവും നാവു കൊണ്ട് മൊഴിയൽ സുന്നത്തുമാകുന്നു. ഈ കരുത്തോടു കൂടെ കൈമുട്ടുകൾ രണ്ടും മടക്കി മുൻകയ്യിന്റെ പള്ള ഭാഗം ഖ്വിബ്‌ലയുടെ ഭാഗത്തേക്കാക്കി ചുമലിനു നേരെ ഉയർത്തിപ്പിടിച്ച് കൊണ്ട് ‘അല്ലാഹു അക്‌ബർ’ എന്ന് പറയണം.
(നിസ്കാരത്തിൽ കൈ ഉയർത്തൽ സുന്നത്തായ സ്ഥലങ്ങളിലൊക്കെ ഇങ്ങിനെയാണ് ഉയർത്തേണ്ടത് ) ഇതിനു തക്‌ബീറത്തുൽ ഇഹ്‌റാം എന്ന് പറയുന്നു. ‘മഹത്വം പ്രഖ്യാപിക്കുക എന്നർത്ഥം.നിയ്യത്ത് തക്‌ബീറിന്റെ ആരംഭത്തോടൊപ്പമാവണം. തക്ബീർ അവസാനിക്കുന്നതോടു കൂടി വലത്തെ കൈപ്പടം കൊണ്ട് ഇടത്തെ മണിബന്ധം പിടിച്ച് അവ നെഞ്ചിന്റെ താഴെയും പൊക്കിളിന്റെ മീതെയുമായി വെക്കണം. പിന്നീട് ഇമാമും മഅ്മൂമും ഒറ്റക്ക് നിസകരിക്കുന്നവരും വജ്ജഹ്തു ഓതണം.
وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمٰاوٰاتِ وَالْأَرْضَ حَنِيفاً مُسْلِماً وَمٰا أَنَا مِنَ الْمُشْرِكِينَ إِنَّ صَلاٰتِي وَنُسُكِي وَمَحْيٰايَ وَمَمٰاتِي ِللهِ رَبِّ الْعٰالَمِينَ لاٰ شَرِيكَ لَهُ وَبِذٰلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ.
അർത്ഥം: ‘ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിന്റെ നേരെ ഞാനിതാ മുഖം - ശരീരം തിരിച്ചിരിക്കുന്നു. ഞാൻ വക്രതയില്ലാത്തവനും അല്ലാഹുവിനോട് അനുസരണയുള്ളവനുമാകുന്നു. ഞാൻ ബഹുദൈവ വിശ്വാസികളിൽപ്പെട്ടവനല്ല. എന്റെ നിസ്കാരവും മറ്റു ആരാധനകളും ജീവിതവും മരണവുമെല്ലാം സർവ്വലോക രക്ഷിതാവായ അല്ലാഹുവിനധീനപ്പെട്ടതാണ്. അവനു പങ്കുകരായി ആരും തന്നെയില്ല. ഇങ്ങിനെ ജീവിക്കണമെന്നാണ് എന്നോട് കൽപ്പിച്ചിരിക്കുന്നത്. അല്ലാഹുവിനോട് അനുസരണയുള്ളവരിൽ പ്പെട്ടവനാണ് ഞാൻ’
ശേഷം പതുക്കെ ‘അഊദു’ ഓതണം. ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിങ്കൽ ഞാൻ അഭയം പ്രാപിക്കുന്നു എന്നാണ് അ ഊദുവിന്റെ അർത്ഥം
അഊദു ഓതി ഖുർആനിലെ ഒന്നാം അദ്ധ്യായം (ഫാതിഹ) ഓതണം. بِسْمِ اللّهِ الرَّحْمـَنِ الرَّحِيم
الْحَمْدُ للّهِ رَبِّ الْعَالَمِين
الرَّحمـنِ الرَّحِيم
مَـالِكِ يَوْمِ الدِّين
إِيَّاك نَعْبُدُ وإِيَّاكَ نَسْتَعِين
اهدِنَــــا الصِّرَاطَ المُستَقِيم
صِرَاطَ الَّذِينَ أَنعَمتَ عَلَيهِمْ غَيرِ المَغضُوبِ عَلَيهِمْ وَلاَ الضَّالِّين ( ഉറക്കെ ഓതേണ്ട നിസ്കാരത്തിൽ ഇമാം ഉറക്കെ ഓതുകയും മഅ്മൂ അത് ശ്രദ്ധിച്ച് കേൾക്കുകയും പിന്നീട് മഅ്മൂം ഓതുകയുമാണ് വേണ്ടത് )
ഫാതിഹയുടെ സാരം :
റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമം സ്മരിച്ചു കൊണ്ട് ഞാൻ ഓതുന്നു.
സർവ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും
റഹീമും റഹ്‌മാനുമായവൻ
പ്രതിഫലം നൽകപ്പെടുന്ന ദിവസത്തിന്റെ നാഥൻ
നിനക്ക് മാത്രം ഞങ്ങൾ ആരാധിക്കുകയും, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു.
നീ ഞങ്ങളെ നേരായ മാർഗത്തിൽ ചേർക്കേണമേ.
അഥവാ നീ അനുഗ്രഹിച്ച, കോപത്തിനു പാത്രീഭവിക്കാത്തവരുടെ മാർഗത്തിൽ (ചേർക്കേണമേ)
ഫാതിഹ ഓതുമ്പോഴും ഇമാമിന്റെ ഓത്ത് ശ്രദ്ധിയ്ക്കുമ്പോഴും ഫാതിഹയുടെ ആശയങ്ങൾ ചിന്തിക്കുകയും മനസ്സിൽ ദൃഢമാക്കുകയും ചെയ്യേണ്ടതാണ്.
ഫാതിഹക്ക് ശേഷം ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും സൂറത്ത് ഓതണം. മഅ്മൂമ് ഇമാമിന്റെ ഓത്ത് ശ്രദ്ധിച്ചു കേൾക്കുകയാണ് വേണ്ടത്.
റുകുഹ്
സൂറത്ത് ഓതിയതിനു ശേഷം തക്ബീർ ചൊല്ലി റുകൂഇലേക്ക് പോകണം. രണ്ട് കാൽമുട്ടുകളിൽ രണ്ട് കൈപ്പടം വെച്ച് കുനിഞ്ഞ് നിൽക്കുന്നതിനെയാണ് റുകൂഅ് എന്ന് പറയുന്നത്.
സുജൂദ്
പിന്നീട് തക്ബീർ ചൊല്ലി (ഇവിടെ കൈ ഉയർത്തരുത്) സുജൂദിലേക്ക് പോകണം. നെറ്റി, രണ്ട് കൈപ്പടം, രണ്ട് കാലിന്റെ മുട്ടുകൾ, രണ്ട് കാലുകളുടെ വിരലുകളുടെ ഉൾഭാഗം ഇവ നിലത്ത് വെക്കുന്നതിനാണ് സുജൂദ് എന്ന് പറയുന്നത്. (ഇവയിൽ നെറ്റി മറകൂടാതെ നിലത്ത് വെക്കൽ നിർബന്ധമാണ് ). സുജൂദിലേക്ക് പോകുമ്പോൾ ആദ്യം കാൽ മുട്ടുകൾ,പിന്നീട് കൈപ്പടം, പിന്നെ നെറ്റി, മൂക്ക് എന്നീ ക്രമത്തിലാണ് നിലത്ത് വെക്കേണ്ടത്. സുജൂദിൽ രണ്ട് കൈകളും പാർശ്വ ഭാഗങ്ങളോട് ചേർത്ത് വെക്കാതെ അല്‌പം അകറ്റിവെക്കുകയാണ് വേണ്ടത്.
സുജൂദുകൾക്കിടയിലെ ഇരുത്തം
അത്തഹിയ്യാത്ത്
രണ്ടിൽ കൂടുതൽ റക് അത്തുകളുള്ള നിസ്കാരങ്ങളിൽ രണ്ടാം റക്‌അത്തിലെ സുജൂദിൽ നിന്ന് തല ഉയർത്തിക്കഴിഞ്ഞാൽ ഒന്നാമത്തെ അത്തഹിയ്യാത്ത് ഓതാൻ വേണ്ടി അവിടെ ഇരിക്കണം. രണ്ട് സുജൂദുകൾക്കിടയിൽ ഇരുന്നത് പോലെയാണ് ഇരിക്കേണ്ടത്. അത്തഹിയ്യാത്തിൽ ഇടതു കൈവിരലുകൾ ഇടതുകാലിന്റെ തുടയിൽ മുട്ടിനു സമീപം പരത്തിവെക്കണം. വലതുകൈയുടെ വിരലുകൾ വലതുകാലിന്റെ മുട്ടിന്റെ അറ്റത്ത് വെക്കണം. അപ്പോൾ കൈവിരലുകൾ കൂട്ടിപ്പിടിച്ച് പെരുവിരലിന്റെ തല ചൂണ്ടുവിരലിന്റെ മുരട് ഭാഗത്തെ സന്ധിയോട് ചേർത്ത് വെക്കണം. ചൂണ്ടു വിരൽ നിവർത്തിപ്പിടിക്കുകയും അല്പം താഴ്ത്തിയിട്ട് കാലിനോട് ചേർത്ത് വെക്കുകയും വേണം. മറ്റ് മൂന്ന് വിരലുകളും മടക്കിപ്പിടിക്കണം. ഈ ഇരുപ്പിൽ അത്തഹിയ്യാത്ത് ഓതണം. ‘ ഇല്ലല്ലാഹ്’ എന്ന് പറയുമ്പോൾ താഴ്ത്തിവെച്ച വലത്കൈയുടെ ചൂണ്ടുവിരൽ ഉയർത്തിപ്പിടിക്കണം. പിന്നീട് ഈ വിരലിലേക്ക് നോക്കൽ സുന്നത്താണ്. അവസാനത്തെ അത്തഹിയ്യാത്തിൽ രണ്ട് സലാമും വീട്ടിയതിനു ശേഷമാണ് ഈ വിരൽ താഴ്ത്തേണ്ടത്.
ദുആയിൽ നിന്ന് വിരമിച്ചാൽ ആദ്യം വലത് ഭാഗത്തേക്ക് തല തിരിച്ചുകൊണ്ട് ‘ അസ്സലാമു അലൈക്കും വറഹ്‌മത്തുല്ലാഹ്’ എന്ന് പറയണം ( അർത്ഥം : നിങ്ങൾക്ക് ശാന്തിയും അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും ഉണ്ടാവട്ടെ. ) പിന്നീടെ ഇടതു ഭാഗത്തേക്ക് തല തിരിച്ചു കൊണ്ടും അതേപ്രകാരം പറയണം. നെഞ്ച് തിരിക്കരുത്. തലമാത്രം തിരിച്ചാൽ മതി. സലാം ചൊല്ലുന്നതോടെ നിസ്കാരം അവസാനിച്ചു.


Comments