ഒളിഞ്ഞു നോക്കുന്നവർ| Sneak peekers in Islam

 ഒളിഞ്ഞു നോക്കുന്നവർ




അന്യന്റെ വീട്ടിലേക്കോ മുറിയിലേക്കോ ഒളിഞ്ഞു നോക്കുന്നത് മര്യാദകേടാണ്. ഒരു നിലക്കും ചെയ്യാൻ പാടില്ലാത്തതാണ് അത്തരം പ്രവൃത്തികൾ...


 ഇരുപതാം നൂറ്റാണ്ടിന്റെ മനഃശാസ്ത്രജ്ഞനായ വില്യം ഫ്രോയ്ഡ് ഇത്തരത്തിൽ ഒളിഞ്ഞു നോക്കാനുള്ള ത്വരയെ മനോരാഗമായാണ് കാണുന്നത്.


അന്യന്റെ സ്വകാര്യത കാണാനും അവന്റെ രഹസ്യങ്ങളറിയാനുമുള്ള ആഗ്രഹം വലിയൊരു മാനസിക വൈകല്യം തന്നെയാണ്.  


 ഒളിഞ്ഞു നോട്ടത്തിനെതിരിൽ ശക്തമായ രീതിയിലാണ് നബിﷺതങ്ങൾ പ്രതികരിക്കുന്നത്. ഒരിക്കൽ ഒരാൾ തിരു നബിﷺയുടെ സ്വകാര്യ മുറിയിലേക്ക് എത്തി നോക്കി.


തിരുനബി ﷺ ചീർപ്പു കൊണ്ട് മുടി ചീകുകയായിരുന്നു. അയാൾ വീടിനകത്തേക്ക് നോക്കിയതറിഞ്ഞപ്പോൾ റസൂൽ ﷺ പറഞ്ഞു: "നീ വീടിനകത്തേക്ക് നോക്കുന്നത് ഞാൻ അന്നേരം അറിഞ്ഞിരുന്നെങ്കിൽ ഈ ചീർപ്പ് കൊണ്ട് നിന്റെ കണ്ണിന് കുത്തിയേനെ".


അദ്ദേഹം ചെയ്ത ആ തെറ്റിന്റെ ഗൗരവത്തിൽ തിരുനബി ﷺ കോപിച്ചുകൊണ്ട് കുത്താനൊരുങ്ങി. 



അഹൂഹുറൈറ (റ) വിൽ നിന്ന് നിവേദനം നബി ﷺ പറഞ്ഞു: "ഒരാൾ നിന്റെ വീട്ടിനുള്ളിലേക്ക് അനുവാദമില്ലാതെ നോക്കിയാൽ അയാളെ ചെറിയ കല്ലു കൊണ്ടെറിഞ്ഞു കണ്ണുപൊട്ടി എന്നാൽ പോലും നീ കുറ്റക്കാരനല്ല".

  (ബുഖാരി, മുസ്ലിം)

Comments