ബായാർ തങ്ങളും രണ്ടാം വിവാഹവും

 ബായാർ തങ്ങളും രണ്ടാം വിവാഹവും



ബായാർ തങ്ങൾ രണ്ടാം വിവാഹം കയിച്ചതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ  വ്യത്യസ്ത കമന്റുകൾ പരക്കുന്നു.


വിവാഹം എന്നുള്ളത് പൂർണമായും ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. രണ്ടാം വിവാഹം ശരീഅത്തിൽ അനുവദനീയമായ കാര്യമാണ്. കഴിവുണ്ടെങ്കിൽ നാലോളം വിവാഹം കഴിക്കാൻ ഇസ്‌ലാമിൽ സമ്മതമുണ്ട്. അതിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. കാരണം ഖുർആനിൽ വ്യക്തമായി പറഞ്ഞ കാര്യം കൂടിയാണ്. ബായാർ തങ്ങൾക് ഇനിയും രണ്ട് വിവാഹം കഴിക്കാൻ അവകാശം ഖുർആനിന്റെ കല്പന പ്രകാരം ഉണ്ട്. 


ഇത് എല്ലാവരും അറിഞ്ഞ നഗ്ന സത്യങ്ങളാണ്.


പിന്നെ എന്തിനാണ് വിവാദം....?


ഖുർആനിന്റെ ആയത്തിൽ നിന്ന് ബായാർ തങ്ങളെ ഒഴിവാക്കിയിട്ടുണ്ടോ..? എല്ലാവരെപ്പോലെ അവർക്കും ബാധകമല്ലേ...?


ഖുർആനും സുന്നത്തും എന്ന് നായികക്ക് നാല്പത് വട്ടം പറയുന്ന സലഫികൾക് എന്താ ഇത്ര വെപ്രാളം....?


ആകയാൽ സുന്നീ ഉലമാ,സാദതുക്കളെ സമൂഹത്തിന്റെ മുന്നിൽ അപമാനിക്കലാണ് ഇവരുടെ ഉദ്ദേശ്യം.. ഇത്തരം സാഹചര്യത്തിൽ ഇവർക് "ഖുർആൻ" പരിശുദ്ധമല്ല !!


പിന്നെ ബായാർ തങ്ങൾ  ആത്മീയ രംഗത്ത് വലിയ നേതൃത്വമാണ്.


 പക്ഷെ കുടുംബ പരമായി വലിയ പരീക്ഷണം നേരിട്ട ആളാണ്. (അത് ഒരാളുടെ സ്വകാര്യതയാണ്. അത് സമൂഹത്തോട് പറയാനുള്ളതല്ല.)


 പക്ഷെ ഇത്രെയും വലിയ നേതൃത്വത്തെ സമൂഹമധ്യേ താറടിക്കുമ്പോൾ ചില സൂചനകൾ നൽകേണ്ടി വരും.


അത് സദുദ്ദേശത്തോടെ മാത്രം.


രണ്ടാം  വിവാഹം തങ്ങൾക്ക് അനിവാര്യമായി വന്നിരിക്കുന്നു. നിലവിലെ ഭാര്യ(ബീവി) തങ്ങളുമായി യോജിച്ച് പോകുന്നില്ല ആ കാര്യം ബീവിയുടെ പിതാവിനോട് ചോദിച്ചാൽ എല്ലാം പറഞ്ഞു തരും (അദ്ദേഹം അറിയപ്പെട്ട സയ്യിതാണ്) പിതാവടക്കമുള്ള ബന്ധുക്കൾ നിരവധി പ്രാവശ്യം മസ്‌ലഹത്ത് നടത്തിയിട്ടും ബീവി നേരായ വഴിയിൽ വരുന്നില്ല. നിർവാഹമില്ലാതെ ജീവിതത്തിൽ ഒരു സമാധാനം ആഗ്രഹിച്ച് രണ്ടാം വിവാഹം നടത്തി .


ഇതൊക്കെ നടത്തുമ്പോൾ സമൂഹത്തോട് വിളിച്ച് പറയണം എന്ന് പറയുന്നത് മൗഢ്യമാണ്.


 ആരെ കെട്ടണം എവിടുന്ന് കെട്ടണം  എപ്പോൾ കെട്ടണം  എവിടെ നിക്കാഹ് കഴിക്കണം എല്ലാം തങ്ങളെ അധികാരമാണ്. അതിലൊന്നും നാട്ടുകാർ ഒച്ച വെച്ചിട്ട് കാര്യമില്ല.  


ഇസ്‌ലാമിക ശരീഅത്ത് പ്രകാരമോ... ഇന്ത്യൻ നിയമപ്രകാരമോ ഒരു തെറ്റും ചെയ്യാത്ത തങ്ങളെ ടാർഗറ്റ് ചെയ്ത് അപമാനിക്കുന്നത് വ്യക്തമായ ദുരുദ്ദേശ്യതത്തോടെ മാത്രമാണ് .


കുടുംബ പരമായുള്ള വിയോജിപ്പ് മുതലെടുത്ത് ഭാര്യയെ ഉപയോഗപ്പെടുത്തി ബായാർ സ്വലാത്തിനെയും മഹാനായ സയ്യിദിനെയും മുജമ്മഅ്‌ സ്ഥാപനത്തെയും താറടിക്കാനും നശിപ്പിക്കാനും നോക്കുന്ന ശ്രമത്തിന്ന് ദിവസങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടാവുകയുള്ളൂ.


 പൂർവോപരി വിജയത്തോടെ മുന്നോട്ട് പോവുക തന്നെ ചെയ്യും . എല്ലാ ആരോപണങ്ങളെയും കല്ലേറുകളെയും അടിച്ചമർത്തലുകളെയും താണ്ടി വന്ന നേതൃത്വവും സ്ഥാപനവുമാണ്. നമ്മുടേത്


 അതുകൊണ്ട് മുസ്ലിം സമൂഹത്തോട് ഒന്നേ പറയാനുള്ളു.. ഒരാളുടെ അഭിമാനതത്തിന്ന് വ്യക്തമായ അറിവില്ലാത്തതിന്റെ പേരിലോ അസൂയയുടെ പേരിലോ ശത്രുതയുടെ പേരിലോ ക്ഷതം വരുത്തുന്നത് അല്ലാഹും റസൂലും പൊരുത്തപ്പെടാത്തതാണ്. ഖുർആനിലെ ഒരു വാക്യം അവസാനം ഓർമപ്പെടുത്തുന്നു.


"ഓ സത്യവിശ്വാസികളെ ദുർമാർഗിയായ ഒരാൾ നിങ്ങളോട് ഒരു വർത്തമാനം പറഞ്ഞാൽ (നിങ്ങൾ അതിനെപ്പറ്റി അന്വേഷിച്ച്) വ്യക്തമായി അറിഞ്ഞു കൊള്ളുവീൻ (അറിയാതെ) വിഡ്ഢിത്തത്തിൽ വല്ല ജനങ്ങൾക്കും നിങ്ങൾ ആപത്ത് ഉണ്ടാക്കുകയും എന്നിട്ട് നിങ്ങൾ ചെയ്‌തതിന്റെ പേരിൽ നിങ്ങൾ ഖേദിക്കുകയും ചെയ്‌തേക്കും...! (സൂറ ഹുജറാത്ത് 06)

Credit:

✍️അബൂബക്കർ സിദ്ദിഖ് സഖാഫി ബായാർ (ജ. സെക്രട്ടറി ബായാർ മുജമ്മഅ്‌)

Comments