കോവിഡ് മൂന്നാം തരംഗത്തിൽ നിന്നും നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതരാക്കാം ?

🔴കോവിഡ് മൂന്നാം തരംഗത്തിൽ നിന്നും നമ്മുടെ കുട്ടികളെ എങ്ങനെ  സുരക്ഷിതരാക്കാം ? 


❤എല്ലാ കുടുംബങ്ങളുടെയും അറിവിലേക്കായി ഈ ഇൻഫർമേഷൻ ഒന്ന് ഷെയർ ചെയ്‌തോളൂ ട്ടോ ❤

🔴കോവിഡിന്റെ മൂന്നാം തരംഗത്തിൽ കുട്ടികളാണ് കൂടുതൽ ബാധിക്കപ്പെടാൻ സാധ്യത എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സുരക്ഷയ്ക്കായി ഇനി പറയുന്ന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണ്ടതാണ്.

🔴പൊതുസ്ഥലങ്ങൾ, പാർക്കുകൾ, എന്നീ സ്ഥലങ്ങളിൽ കൊച്ചുകുട്ടികൾ ഒത്തുകൂടുന്നതും കളിക്കുന്നതും മൂന്നാം തരംഗം കുറയുന്നത് വരെ ഒഴിവാക്കുക. 

🔴മുഴുവൻ സമയം ടിവിക്കോ മൊബൈലിനു മുന്നിലോ സമയം ചിലവഴിക്കാതെ എന്നും ഒരു മണിക്കൂർ എങ്കിലും അവരുടെ വീടുകളിൽ തന്നെ മുറ്റത്തോ ടെറസിലോ ഇളം വെയിലിൽ അല്പസമയം ശരീരം അനങ്ങുന്ന രീതിയിൽ കളിക്കാനോ വ്യായാമം ചെയ്യാനോ അവർക്ക് അവസരം ഒരുക്കുക. 

🔴പഴങ്ങൾ, പച്ചക്കറികൾ, മീൻ, ഇറച്ചി, മുട്ട എന്നിവ അടങ്ങിയ സമീകൃതാഹാരം കുട്ടികൾക്ക് എന്നും നൽകുവാൻ ശ്രദ്ധിക്കുക. ദിവസം ഒരു ലിറ്റർ ശുദ്ധജലം അവർക്ക് കുടിക്കാൻ നൽകുക. 

🔴കടകൾ, മാർക്കറ്റുകൾ എന്നീ സ്ഥലങ്ങളിൽ സാധനങ്ങൾ വാങ്ങുവാൻ മൂന്നാം തരംഗം കഴിയുന്നത് വരെ കുട്ടികളെ അയക്കാതിരിക്കുക. 

🔴അയല്പക്കത്തെ കുട്ടികളുമായി ഒത്തുകൂടി കളിക്കുന്നത് കുറച്ചു നാളേക്ക് ഒഴിവാക്കുക. 

🔴ഭക്ഷണങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഈ സമയത്ത് പങ്കുവയ്ക്കാതിരിക്കുക. 

🔴മുതിർന്നവർ കുട്ടികളെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ഒഴിവാക്കുക. 

🔴വീടിന് പുറത്ത് നിന്നുള്ള ആളുകൾ നിങ്ങളുടെ കൈക്കുഞ്ഞുങ്ങളെ കയ്യിലെടുത്ത് ലാളിക്കുന്നത് മൂന്നാം തരംഗം കഴിയുന്നത് വരെ ഒഴിവാക്കുക. 

🔴ബന്ധു ഗൃഹങ്ങളിൽ പോകുമ്പോൾ മൂന്നാം തരംഗം കഴിയുന്നത് വരെ കുട്ടികളെ ഒഴിവാക്കുക. 

🔴വിവാഹം, മരണ ചടങ്ങുകൾ, ആശുപത്രി സന്ദർശനങ്ങൾ,  ആരാധനാലയങ്ങൾ എന്നീ സ്ഥലങ്ങളിൽ കുട്ടികളെ കൂടെ കൊണ്ടു പോകാതിരിക്കുക 

🔴മറ്റുവീടുകളിലേക്ക് പഠിക്കാൻ വേണ്ടിയോ ട്യൂഷൻ സെന്ററിലേക്കോ  മൂന്നാം തരംഗം കഴിയുന്നത് വരെ കുട്ടികളെ വിടാതിരിക്കുക. ഈ സമയത്ത് ഓൺലൈൻ ക്ലാസ്സുകളാണ് ഉത്തമം. 

🔴കുട്ടികൾക്ക് അത്യാവശ്യം വേണ്ട മരുന്നുകൾ എല്ലാ വീടുകളിലും കരുതുക. കുട്ടികളെ കാണിക്കുന്ന ഡോക്ടറുമായി ഫോണിൽ ബന്ധപ്പെട്ടോ ഓൺലൈൻ വഴിയോ അവർക്ക് അത്യാവശ്യത്തിന് മരുന്നുകൾ ഉപയോഗിക്കുക. ആവശ്യമില്ലാതെ കുട്ടികൾക്ക് മരുന്നുകൾ നൽകരുത്. 

🔴കുട്ടികൾക്ക് മൂക്കൊലിപ്പ്, പനി, ശർദ്ദിൽ, വയറിളക്കം, അമിതമായ ക്ഷീണം എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുക. 

🔴വീടുകളിൽ തന്നെ കോവിഡ് രോഗികൾ, സമ്പർക്കത്തിൽ ഉള്ളവർ ഉണ്ടെങ്കിൽ കുട്ടികളുമായി യാതൊരു കോണ്ടാക്റ്റും പാടില്ല. 

🔴കുട്ടികളിൽ ഭയം, ഉൽക്കണ്ഠ ജനിപ്പിക്കാതിരിക്കുക.. കോവിഡ് കാലത്ത് നാം പുലർത്തേണ്ട മുൻകരുതലുകളെ കുറിച്ച് ക്ഷമയോടെ അവരെ പറഞ്ഞു മനസ്സിലാക്കുക. അവർക്ക് വേണ്ട സ്നേഹവും മാനസിക പിന്തുണയും നൽകുക.. 

❤എപ്പോഴും ഓർക്കുക.. ഈ കാലവും കടന്നു പോകും..ഉറപ്പ്.🙂 
Credit....
Dr Rajesh Kumar

Comments