മാലാഖമാരിലുള്ള വിശ്വാസം

2. മാലാഖമാരിലുള്ള വിശ്വാസം

പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട
അല്ലാഹുവിന്റെ പ്രത്യേക
അടിമകളാണ് മാലാഖമാർ.
അവരുടെ വാസസ്ഥലമാണ്
വാനലോകം. അവരുടെ കൃത്യമായി
എണ്ണം അല്ലാഹുവിന് മാത്രമേ
അറിയുകയുള്ളു. അല്ലാഹു അവരോട്
കൽപിച്ചതെല്ലാം അവർ ചെയ്യുന്നു.

ഭക്ഷണം, വിസർജ്ജനം, അലസത,
ക്ഷീണം, ഉറക്കം, വികാരം,
സ്ത്രീ പുരുഷന്മാർ, മാതാവ് പിതാവ്,
ഭാര്യഭർത്താക്കന്മാർ, മകൻ മകൾ
എന്നീ വിശേഷണങ്ങളൊന്നും
മലക്കുകൾക്കില്ല. അവർ സദാ
സമയവും അല്ലാഹുവിന് വി
ആരാധനയിൽ മുഴുകിയവരായിരിക്കും.

പ്രബഞ്ചത്തിൽ സംഭവിക്കുന്ന
വിവിധ പ്രവർത്തനങ്ങളെല്ലാം നടപ്പിൽ
വരുത്താൻ അള്ളാഹു വ്യത്യസ്ഥ
മലക്കുകളെ നിയോഗിച്ചിട്ടുണ്ട്.

പത്ത് മലക്കുകളും ജോലികളും

അവരിൽ അറിയൽ നിർബന്ധമായ 10
മലക്കുകളുടെ പേരും പ്രവൃത്തിയും
താഴെ വിവരിക്കുന്നു.

1. ജിബ്രീൽ : അമ്പിയാ
മുർസലീങ്ങൾക്ക് വഹ്യ് എത്തിച്ച്
കൊടുക്കുക

2. മീക്കാഈൽ : ഇടി, മിന്ന്, കാറ്റ്
മുതലായവകൊ് ഏൽപ്പിക്കപ്പെട്ടവർ

3. ഇസ്റാഫീൽ : അന്ത്യനാളിൽ
കാഹളത്തിൽ ഊതൽ

4. അസ്റാഈൽ : റൂഹിനെ പിടിക്കൽ

5,6. റഖീബ്, അത്തീദ് : മനുഷ്യരുടെ
നൻമ തിൻമ എഴുതൽ

7,8. മുൻകർ, നകീർ : ഖബ്റിൽ ചോദ്യം
ചെയ്യൽ

10 റിള്വാൻ : സ്വർഗം കാക്കൽ

മാലാഖമാർ

.അർശിനെ വഹിക്കുന്നവർ

.മുഅ്മിനീങ്ങൾക്ക് വേിണ്ടി  ദുആ
ചെയ്യുന്നവർ

.ദിക്സിന്റെ സദസ്സിൽ പങ്കെടുക്കുന്നവർ

.ജമാഅത്തിൽ മുഅ്മിനീങ്ങളോടൊപ്പം
സംബന്ധിക്കുന്നവർ

.മനുഷ്യനെ ആഫത്തുകളിൽ നിന്ന്
രക്ഷിക്കുന്നവർ

എന്നിങ്ങനെ വിവിധ പ്രവൃത്തനങ്ങൾ
ഏൽപ്പിക്കപ്പെട്ട നിരവധി മലക്കുകൾ
പ്രപഞ്ചത്തിലുണ്ട്.

Comments