അല്ലാഹുവിലുള്ള വിശ്വാസം
ലോകത്തുള്ള സർവ്വ വസ്തുക്കളെയും
സൃഷ്ടിച്ച് പരിപാലിക്കുന്നവൻ
അള്ളാഹുവാണെന്നും അള്ളാഹുവിന് പ്രത്യേകിച്ച് രൂപം ഇല്ലെന്നു അള്ളാഹുവിന്റെ
വിശേഷണങ്ങളിലോ പ്രവർത്തന
ങ്ങളിലോ പങ്കാളികളാരുമില്ലെന്നും
അവൻ സർവ്വശക്തനും
സർവ്വജ്ഞാനിയുമാണെന്ന്
വിശ്വസിക്കുക
തഫിസീലിയ്യായ വിശ്വാസം
അള്ളാഹു ആരെയും
ആശ്രയിക്കുന്നില്ല. അതേ സമയം
എല്ലാ സൃഷ്ടികളും തങ്ങളുടെ ഓരോ
കാര്യത്തിലും അള്ളാഹുവിനെ
ആശ്രയിക്കുന്നു. ലോകത്തുള്ള
സർവ്വ കാര്യങ്ങളും
അറിയുന്നവനും കേൾക്കുന്നവനും
കാണുന്നവനുമാണ്.സകല
വസ്തുക്കളെയും
സൃഷ്ടിച്ച് പരിപാലിക്കുന്നവനും അവരെ
മരിപ്പിച്ച് വീണ്ടും പുനർജനിപ്പിക്കുന്നവനും കഴിവുള്ളവൻ
അള്ളാഹുവാണ്. ഇത്തരത്തിലുള്ള
വിശ്വാസത്തിനാണ് തഫിസീലിയ്യായ
വിശ്വാസം എന്ന് പറയുന്നത്.
ഇജ്മാലിയ്യായ വിശ്വാസം
പുർണ്ണതയുടെ എല്ലാ വിശേഷണങ്ങളും
അള്ളാഹുവിനിന്നും എന്നാൽ
നൂന്യതയുടെ ഒരു വിശേഷണവും
അവനില്ലെന്ന് നാം വിശ്വസിക്കേണ്ടതുണ്ട്.
ഇതിനാണ് ഇജ്മാലിയ്യായ വിശ്വാസം
എന്ന് പറയുന്നത്.
അല്ലാഹുവിന്റെ വിശേഷണങ്ങൾ
(സ്വിഫത്തുകൾ)
അല്ലാഹുവിന് ഇരുപത് സ്വിഫത്തുകൾ
നിർബന്ധവും ഒരു സ്വിഫത്ത്
ജാഇസുമാണ്.
നിർബന്ധമായ വിശേഷണങ്ങൾ
1. ഉള്ളവനായിരിക്കൽ
2. വുജൂദിന് തുടക്കമില്ലാതിരിക്കൽ
3. വുജൂദിന് അവസാനമില്ലാതിരിക്കൽ
4. സൃഷ്ടികളോട് എല്ലാ നിലയിലും വ്യത്യാസപ്പെടൽ
5. സ്വയം നിലകൊള്ളൽ
6. ഏകം
7. കഴിവുായിരിക്കൽ
8. ഉദ്ദേശ്യമുായിരിക്കൽ
9. അറിവായിരിക്കൽ
10. ജീവനുായിരിക്കൽ
11. കേൾവിയുായിരിക്കൽ
12. കാഴ്ചയായിരിക്കൽ
13. സംസാരമുായിരിക്കൽ
14. സർവ്വശക്തനായിരിക്കൽ
15. ഉദ്ദേശിക്കുന്നവനായിരിക്കൽ
16, സർവജ്ഞനായിരിക്കൽ
17. ജീവനുള്ളവനായിരിക്കൽ
18. കേൾക്കുന്നവനായിരിക്കൽ
19. കാണുന്നവനായിരിക്കൽ
20. സംസാരമുള്ളവനായിരിക്കൽ
അസംഭവ്യമായ വിശേഷണങ്ങൾ
1. ഇല്ലാതിരിക്കൽ
2. പുതുതാവൽ
3. നശിക്കൽ
4. സൃഷ്ടികളോട് തുല്യമാവൽ
5. അന്യാശ്രയം
6. ഒന്നിലധികമാവ
7. കഴിവില്ലാതിരിക്കൽ
8. ഉദ്ദേശമില്ലാതിരിക്കൽ
9, അറിവില്ലാതിരിക്കൽ
10. ജീവിതം ഇല്ലാതിരിക്കൽ
11. കേൾവി ഇല്ലാതിരിക്കൽ
12. കാഴ്ച ഇല്ലാതിരിക്കൽ
13. സംസാരം ഇല്ലാതിരിക്കൽ
14. കഴിവില്ലാത്തവനായിരിക്കൽ
15. ഉദ്ദേശം ഇല്ലാത്തവനായിരിക്കൽ
16. അറിവില്ലാത്തവനായിരിക്കൽ
17. ജീവിതം ഇല്ലാത്തവനായിരിക്കൽ
18. കേൾവിയില്ലാത്തവനായിരിക്കൽ
19. കാഴ്ചയില്ലാത്തവനായിരിക്കൽ
20. സംസാരം ഇല്ലാത്തവനായിരിക്കൽ
മേൽ പറയപ്പെട്ട ഇരുപത്
സ്വിഫത്തുകളുടെ വിപരീതങ്ങൾ
അല്ലാഹുവിന് അസംഭവ്യമായ,
ഉണ്ടാവാൻ പാടില്ലാത്ത
വിശേഷണങ്ങളാണ്.
ജാഇസായ സ്വിഫത്ത്
ഉണ്ടാവുന്ന കാര്യങ്ങൾ ചെയ്യുകയോ
ഉപേക്ഷിക്കുകയോ ചെയ്യുക.
Comments