പെൺകുട്ടികളുടെ കാര്യത്തിൽ പിഴക്കരുത്
പെൺകുട്ടികളുടെ കാര്യത്തിൽ പിഴക്കരുത്
സന്താന പരിപാലനത്തിന് നമ്മിൽ ചിലർ പിഴക്കുന്നത് പെൺകുട്ടികളുടെ കാര്യത്തിലാണ്. ആധുനിക യുഗത്തിൽ വാർത്താവിനിമയ മാധ്യമങ്ങൾ കൂടുതൽ പുരോഗമിക്കുമ്പോൾ ഈ വിഷയം കൈകാര്യം ചെയ്യാൻ നമ്മുടെ സഹോദരിമാർ കഷ്ടപ്പെടുകയാണ്...
അമിതസ്വാതന്ത്ര്യം പെൺകുട്ടികളിൽ വച്ച് കൊടുക്കുന്നതിൽ നാം പിശുക്ക് കാണിക്കണം. അനാവശ്യമായി പുറത്ത് വിഹരിക്കുവാൻ പെൺകുട്ടികളെ അനുവദിക്കരുത്. വീട്ടുജോലിക്കാരുമായും കാർ ഡ്രൈവറുമായും അയൽവക്ക സുഹൃത്തുക്കളുമായും പെൺകുട്ടിയുടെ പെരുമാറ്റം വീക്ഷിക്കപ്പെടണം. ഇതിലെ ദോഷവശങ്ങൾ മനസിലാക്കാൻ കൂടുതൽ വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നില്ല...
പെൺകുട്ടികൾക്ക് അമിത ലാളനം ദോഷം വരുത്തുമെന്ന് ചുരുക്കം. പെൺകുട്ടിയുടെ ഭാവി ജീവിതം മാതാപിതാക്കൾ തീരുമാനിക്കുന്നതാണ് ബുദ്ധി. ഇസ്ലാം അതാണ് നിഷ്കർഷിക്കുന്നത്.
പ്രിയ കൂട്ടുകാരീ, നമ്മുടെ വിജയത്തിന് ആവശ്യമായ നിരവധി വഴികൾ തുറക്കപ്പെട്ടതാണ്. ചെറിയ പ്രവൃത്തിക്ക് മുന്തിയ വേതനം ലഭിക്കുന്ന കർമ്മങ്ങൾ ഇസ്ലാമിലുണ്ട്...
ചരിത്രത്തിൽ നിന്ന് ഒരുദാഹരണം പറയാം. ദാഹിച്ചുവലഞ്ഞ നായയെ ഒരു സ്ത്രീ ദാഹം ശമിപ്പിച്ചു. തന്റെ ചെരിപ്പിൽ കൊള്ളുന്ന വെള്ളം മുക്കിയെടുത്ത് നായയുടെ ദാഹം മാറ്റാൻ ഒരു ബനൂ ഇസ്രായീല്യൻ സ്ത്രീ സന്മനസ് കാണിച്ചപ്പോൾ സ്വർഗം സമ്മാനമായി ലഭിച്ചെന്ന് റസൂൽ ﷺ പഠിപ്പിക്കുന്നു...
ഇവിടെ ആ സ്ത്രീക്ക് സ്വർഗലബ്ദിക്ക് നിദാനമായത് ഒരു ചെറിയ സൽപ്രവൃത്തിയാണെങ്കിൽ ഇങ്ങനെയും വിജയം നേടാൻ സാധ്യമെന്ന് മനസിലാക്കാം. എന്നാൽ ചെറിയ തിന്മകൾ വലിയ വിപത്തിന്നും നിദാനമാണെന്നതിനും ചരിത്രം സാക്ഷിയാണ്...
മിണ്ടാപ്രാണിയായ ഒരു പൂച്ചയെ കെട്ടിയിട്ട ഒരു സ്ത്രീയുടെ കഥയും റസൂൽ ﷺ പഠിപ്പിക്കുന്നു. ഭക്ഷണപാനീയങ്ങളിൽ നിന്ന് തടഞ്ഞുവച്ച് കയറിൽ കെട്ടിയിട്ട് പൂച്ചയെ ശിക്ഷിച്ചതിന് അല്ലാഹു ﷻ സമ്മാനിച്ചത് നരകമാണ്...
ഇതിലും നന്മതിന്മകളിൽ മനുഷ്യ നിലപാടിന് ഫലം തുറന്നു കാട്ടുന്നുണ്ട്. അതു കൊണ്ട് വലിയ പ്രതിഫലം ലഭിക്കുന്ന നന്മയുടെ മാർഗത്തിൽ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും തിന്മയുടെ മാർഗത്തെ തിരസ്കരിക്കുവാനും കൂട്ടുകാരിയെ ഉപദേശിക്കുകയാണ്...

Comments