അന്ത്യനാളുകൊണ്ടുള്ള വിശ്വാസം

 5. അന്ത്യനാളുകൊണ്ടുള്ള വിശ്വാസം 



പ്രപഞ്ചലോകത്തുള്ള എല്ലാ

വസ്തുക്കളും നശിക്കുന്ന ഒരു

ദിനമുണ്ട്. കാഹളത്തിൽ ഊതാൻ

നിയോഗിപ്പെട്ട ഇസ്റാഫീൽ എന്ന

മലക്ക് ഒന്നാമതായി സൂർ എന്ന

കാഹളത്തിൽ ഊതുമ്പോഴാണ്

ഇത് സംഭവിക്കുക. അന്നെല്ലാം

നശിക്കും. അതിനുശേഷമുള്ള

കാലഘട്ടത്തിനാണ് ഖിയാമത്ത് നാൾ

എന്ന് പറയപ്പെടുന്നത്.


പുനർജനനം


പിന്നീട് ഇസ്റാഫീൽ

രാമതും കാഹളത്തിൽ

ഊതും. അപ്പോൾ അല്ലാഹു

എല്ലാവരേയും പുനർജനിപ്പിക്കുന്നു.

ഇതിന് ബഅ്സ് എന്ന് പറയുന്നു.


അന്ത്യനാളിന്റെ വലിയ അടയാളങ്ങൾ


ഖുർആനിലും ഹദീസിലും ഖിയാമത്ത്

നാളിന്റെ ലക്ഷണങ്ങളും അതിനോട്

അടുത്താവുന്ന അടയാളങ്ങളും

പ്രതിപാദിക്കപ്പെട്ടിട്ടു്.


.ഇമാം മഹദി പ്രത്യക്ഷപ്പെടുക


.ദജ്ജാൽ പുറപ്പെടുക


.ഈസാ നബി ആകാശത്ത് നിന്ന്

ഇറങ്ങി വന്നു ദജ്ജാലിനെ കൊല്ലുക


.യഅ്ജൂജ്, മഅ്ജൂജ് എന്ന

നാശകാരികൾ പുറപ്പെടുക


.സൂര്യൻ പടിഞ്ഞാറിൽ നിന്നും

ഉദിക്കുക


അന്ത്യനാളിന്റെ ചെറിയ അടയാളങ്ങൾ


.പുത്തൻ

വാദികളായ പിഴച്ച പണ്ഡിതന്മാർ


രംഗത്ത് വരുക


.ഉഖ്റവിയായ പണ്ഡിതന്മാർ കുറയുക


.സമ്പത്തിന്നും ഉന്നതിക്കും വേി അറിവ്

സമ്പാദിക്കുക


.പുരുഷൻമാർ കുറയുകയും സ്ത്രീകൾ

അധികരിക്കുകയും ചെയ്യുക


.സ്ത്രീകൾ ദുർനടത്തിപ്പുക്കാരും

ഭരണകർത്താക്കളുമാവുക


.പുരുഷൻമാർ സ്ത്രീകളുടെ

ആജ്ഞാനുവർത്തികളാവുക



.ഭരണകർത്താക്കൾ പൊതുമുതൽ

സ്വന്തമാക്കുക


.സന്താനങ്ങൾ മാതാപിതാക്കളെ

അനുസരിക്കാതിരിക്കുക


.പള്ളിയിൽ അനാവശ്യമായ

കോലാഹളങ്ങൾ ഉയരുക


.വിനോദ ഉപകരണങ്ങളും പാട്ടുക്കാരും

രംഗത്ത് വരിക


.മദ്യപാനം, വ്യഭിചാരം, പലിശ, ചൂത്,

ചൂഷണം, കൊല, കൊള്ള എന്നിവ

വർദ്ധിക്കുക.


.ഏതെങ്കിലുമൊരു വ്യക്തിയുടെ

നാശത്തെ ഭയന്ന് അവനെ ആദരിക്കുക


.പിൻഗാമികൾ പൂർവ്വികരായ നല്ല

ആളുകളെ ആക്ഷേപിക്കുക


Comments