ബദ്ർ : ഖളാഇലുള്ള വിശ്വാസം

 6. ബദ്ർ : ഖളാഇലുള്ള വിശ്വാസം






അല്ലാഹുവിന്റെ തീരുമാനം

അനുസരിച്ചാണ് പ്രപഞ്ച ലോകത്ത്

ഓരോ കാര്യങ്ങളും സംഭവിക്കുന്നത്.

അതുകൊണ്ട് തന്നെ നന്മയും തിന്മയുമായ

എല്ലാ കാര്യങ്ങളും അല്ലാഹുവിൽ

നിന്നാണ് എന്ന് നാം വിശ്വസിക്കണം.


നന്മയും തിന്മയും വേർത്തിച്ച്

മനസ്സിലാക്കാനുള്ള ബുദ്ധിയും

രിലൊന്ന് തെരഞ്ഞെടുക്കാനുള്ള

സ്വാതന്ത്ര്യവും അല്ലാഹു മനുഷ്യന്

നൽകിയിട്ടുണ്ട്. മനുഷ്യൻ ഏത്

തെരെഞ്ഞെടുത്താലും അത്

ചെയ്യണമെങ്കിൽ അല്ലാഹു

കഴിവ് നൽകുക തന്നെ വേണം.

അതിനാൽ അല്ലാഹുവിന്റെ

തീരുമാനം അനുസരിച്ച് മാത്രമാണ്

ഈ കാര്യങ്ങൾ സംഭവിക്കുന്നത്.

അത് ഉപയോഗപ്പെടുത്തി

നന്മ തിരെഞ്ഞെടുത്താൽ

അല്ലാഹുവിന്റെ പക്കൽ നിന്നുള്ള

കൂലിയും അതേസമയം തിന്മ

തിരെഞ്ഞെടുത്താൽ ശിക്ഷയും

ലഭിക്കുന്നതായിരിക്കും.

അതിനാൽ തന്നെ ബദറിനെ

നിഷേധിക്കുന്നവർക്ക് ഇസ്ലാമിൽ

ഒരു സ്ഥാനമില്ലെന്നും അവർക്ക്

ശിക്ഷകൾ ഇറങ്ങുമെന്നും ഹദീസുകൾ

സൂചിപ്പിക്കുന്നു.


يكون في أمټی خس ومنځ وذلك في


المكذبين بالقدر (سنن الترمذي)


“ഭൂമി വിഴുങ്ങലും കോലം

മറിക്കപ്പെടലും എന്റെ

സമൂഹത്തിലുമുാകും. അത് ഖദറിനെ

കളവാക്കിയവരിലാണ് സംഭവിക്കുക."


ഖബർ ജീവിതം (ബർസഖിയ്യായ

ജീവിതം)


മരണത്തിന്റേയും പുനർജന്മത്തിന്റേയും

ഇടയിലുള്ള കാലഘട്ടത്തിനാണ്

ബർസഖീയായ ജീവിതം

എന്നു പറയുന്നത്.

ഇഹലോക ജീവിതത്തിലെ

പ്രവർത്തനങ്ങൾക്കനുസൃതമായി

രക്ഷയും ശിക്ഷയും അവിടം മുതൽ

അനുഭവിച്ച് തടങ്ങാം.


സത്യവിശ്വാസികൾ


ജനങ്ങൾ മയ്യിത്തിനെ മറവ്

ചെയ്ത് പിരിഞ്ഞ് പോവുന്നതോടെ

മുൻക്കർ, നക്കീർ എന്ന 2

മലക്കുകൾ ഖബ്റിൽ വരുകയും

മയ്യിത്തിനെ എണീറ്റ് നിർത്തി

തന്റെ റബ്ബിനെയും റസൂലിനെയും

ദീനിനെയും ഖിബ്ലയെയും കുറിച്ച്

ചോദിക്കും.സത്യ വിശ്വാസികളായ

ജനങ്ങൾ അതിന് കൃത്യമായ

മറുപടി പറയുകയും അവരുടെ

ഖബ്റുകൾ വിശാലമാക്കപ്പെടുകയും

ചെയ്യും. ശേഷം പുനർജന്മം വരെ

സുഖത്തിലും സന്തോഷത്തിലും

കഴിയുകയും ചെയ്യും.


സത്യനിഷേധികൾ


അതേ സമയം സത്യനിഷേധികൾ

ഉത്തരം പറയാൻ കഴിയാതെ


എനിക്കറിയില്ലെന്ന് പറഞ്ഞ്

വിലപിക്കും. അപ്പോൾ മലക്കുകൾ

ഇരുമ്പ് ദണ്ഡ് കൊണ്ട് അവരെ ശക്തമായി

പ്രഹരിക്കും. അവരുടെ ഖബ് റുകൾ

കുടുസ്സാക്കപ്പെടും. പാമ്പ്, തേൾ,

പോലോത്തെ അതിശക്തമായി വിശം

ചീറ്റുന്ന ഇഴജന്തുക്കൾ അവരുടെ

മേൽ ആധിപത്യം ചെലുത്തും.

തുടർന്നങ്ങോട്ട് പുനർജന്മം വരെ

വിവിധ ശിക്ഷകൾ നേരിടേി വരും.


يسلط على الكافر في قبري تسعة

وتسعون ټنيئا تلدغه حتى تقوم


فلو أني ټئيئا منها نفخ في الأرض ما

أثبتت خضراء. (مسند أحمد بن حنبل)


“സത്യനിഷേധികളുടെ ഖബ്റുകളിൽ

99 പാമ്പുകൾ പ്രത്യക്ഷപ്പെടുകയും

അവ അവരെ അന്ത്യനാൾ സംഭവിക്കും

വരെ കൊത്തുകയും ചെയ്യും.

ആ പാമ്പെങ്ങാനും ഭൂമിയിലേക്ക്

വിഷം ചീറ്റിയാൽ ഭൂമിയിൽ ഒന്നും

തന്നെ മുള പൊട്ടുമായിരുന്നില്ല."


(വിചാരണക്ക് വേിണ്ടി ഒരുമിച്ച്

കൂട്ടൽ)


പുനർജന്മത്തിന് ശേഷം അല്ലാഹു

ജനങ്ങളുടെ നന്മ, തിന്മ വിചാരണ

ചെയ്യാൻ വേി എല്ലാവരെയും

ഒരുമിച്ച് കൂട്ടും. ഇതിനാണ് ഹശ്

എന്ന് പറയുന്നത്.


ഹശിന്റെ രൂപം


നഗ്നപാദരും വിവസ്ത്രരുമായിട്ടാണ്

എല്ലാവരും ഒരുമിച്ച് കുട്ടപ്പെടുക.

സത്യവിശ്വാസികളിൽ ചിലർ വാഹനം

കയറിയും മറ്റു ചിലർ കാൽനടയായും

മഹ്ശറയിലേക്ക് വരും. അതേസമയം

സത്യനിഷേധികൾ മുഖം കുത്തി

ഇഴയുന്നവരായിട്ടാണ് എത്തുക.

വിചാരണക്ക് വേി മഹ്ശറയിൽ

എല്ലാവരും ഒരുമിച്ച് കൂട്ടപ്പെടുന്ന

സമയത്ത് ഓരോരുത്തരുടെയും തലക്ക്

മീതെ ഒരു ചാൺ അകലത്തിൽ കത്തി

ജ്വലിക്കുന്ന സൂര്യനുാകും. സൂര്യന്റെ

ശക്തമായ ചൂട് കാരണം ചിലർ

നെരിയാണി വരെയും, ചിലർ കാൽമുട്ട്

വരെയും മറ്റ് ചിലർ വായ വരെയും

വിയർപ്പിൽ മുങ്ങിയവരായിരിക്കും.


അർശിന്റെ തണൽ ലഭിക്കുന്നവർ


ഈ അവസരത്തിൽ ഏഴ്

വിഭാഗങ്ങൾക്ക് സൂര്യന്റെ ചൂടിൽ

നിന്ന് അള്ളാഹു അർശിന്റെ തണൽ

നൽകുന്നതാണ്.


.നീതിമാനായ ഭരണാധികാരി


.അള്ളാഹുവിന്റെ ആരാധനയിലായി

മുഴുകിയ യുവാവ്


.മനസ്സ് സദാ സമയവും പള്ളിയുമായി

ബന്ധിക്കപ്പെട്ടവൻ


.അള്ളാഹുവിന്റെ പ്രീതി മാത്രം

കാംക്ഷിച്ച് പരസ്പരം സ്നേഹിച്ചവർ


.സൗന്ദര്യവും തറവാടിത്തവുമുള്ള ഒരു

സൃതീ അവിഹിത ബന്ധത്തിന് വേണ്ടി ക്ഷണിച്ചപ്പോൾ അള്ളാഹുവിനെയോർ

ത്ത് പിന്മാറിയവൻ


.ഏകാന്തതയിൽ

അള്ളാഹുവിനെയോർത്ത് കരഞ്ഞവൻ


.ഇടത് കൈ അറിയാതെ വലത് കൈ

കൊ് ദാനം ചെയ്യുന്നവൻ


വിചാരണ


പുനർജന്മത്തിന് ശേഷം

മഹ്ശറയിൽ വെച്ച് നാം ഐഹിക

ലോകത്ത് ചെയ്തിരുന്ന ഓരോ

പ്രവർത്തനങ്ങളെയും അല്ലാഹു

വിചാരണ ചെയ്യും. നന്മ

ചെയ്തവർക്കും തിന്മ ചെയ്തവർക്കും

അർഹമായ പ്രതിഫലവും ശിക്ഷയും

അല്ലാഹു നൽകുന്നതാണ്.

വിചാരണ നടത്തി ഓരോ കുറ്റവും

ബോധ്യപ്പെടുത്തിയതിന് ശേഷം

നീതിയോടു കൂടെ മാത്രമേ അല്ലാഹു

ശിക്ഷിക്കുകയുള്ളൂ. അന്നേ ദിവസം

നമ്മുടെ നാവ് സീല് വെക്കപ്പെടുകയും


ചോദ്യങ്ങൾക്ക് മറുപടിയായി

അവയവങ്ങൾ സംസാരിക്കുകയും

ചെയ്യും.


അന്ന് പ്രധാനമായും നാല്

കാര്യങ്ങളെ കുറിച്ച് ചോദിക്കാതെ

ഒരാളുടെയും പാദം മുന്നോട്ട്

ചലിക്കില്ല.


.ആയുഷ്കാലം എന്തിന് വേി

ചെലവഴിച്ചു.


.അറിവ് കൊ് എന്ത് സമ്പാദിച്ചു


.ധനം എവിടെ നിന്ന് സമ്പാദിച്ചു


.ധനം എത് വഴിയിൽ ചെലവഴിച്ചു


ശേഷം നന്മ മുൻതൂക്കമുള്ളവർക്ക്

അവരുടെ ഏടുകൾ വലത് കൈയിലും

തിന്മ മുൻതൂക്കമുള്ളവർക്ക് ഏടുകൾ

ഇടത് കൈയിലും നൽകപ്പെടുന്നതാണ്.


സ്വർഗം







Comments