പ്രസവിക്കാനെവിടെ സമയം
പ്രസവിക്കാനെവിടെ സമയം
പ്രസവം നിർത്തുന്ന പ്രവണത നമുക്കിടയിൽ ഇന്ന് ഏറെ വ്യാപിച്ചിരിക്കുന്നു. എന്തെങ്കിലും നിസാര കാര്യങ്ങൾക്ക് വേണ്ടിയോ, യാതൊരു കാരണമില്ലാതയോ പലരുമിന്ന് ഈ പ്രവർത്തിയിൽ വ്യാപൃതരാണ്.
നാമൊന്ന് നമുക്കൊന്ന് എന്ന സിദ്ധാന്തത്തിലേക്ക് മനുഷ്യൻ വഴിമാറിയ വർത്തമാന കാലത്ത് നിന്ന് നാമൊന്ന് നമുക്കെന്തിന് ഇനി മറ്റോന്ന് എന്ന് മനുഷ്യൻ സിദ്ധാന്തിക്കുന്ന കാലത്തേക്ക് കൂടുതൽ ദൂരമുണ്ടാകുമെന്ന് വിചാരിക്കേണ്ടതില്ല.
തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ പ്രസവിക്കാൻ നമ്മുടെ മങ്കമാർക്കും സമയമില്ല. ഒന്നോ രണ്ടോ കുട്ടികൾ വേണെമെന്നുണ്ടെങ്കിൽ തന്നെ അതിന് വേണ്ടി പ്രസവിച്ച് നോവ് പേറാനും കുട്ടിയെ നോക്കി സമയം കളയാനും അമ്മിഞ്ഞ കൊടുത്ത് ആരോഗ്യം ക്ഷയിപ്പിക്കാനുമാവില്ലെന്ന വിചാരത്തിൽ വാടക ഗർഭപാത്രം തേടിപ്പോകുന്നവർ പോലും നമുക്കിടയിൽ ജീവിക്കുന്നുണ്ട്.
ഈ വർത്തമാന പരിസരത്ത് പിന്നെ പ്രസവം നിർത്തുന്നത് ഒരു ആനക്കാര്യമായി ആരും കൂട്ടാറില്ല. ഇസ്ലാമിന്റെ വിധികളും വിലക്കുകളും ചില പ്രത്യേകക്കാർക്കുള്ളതാണെന്നാണ് ചിലരുടെ വെപ്പ് തന്നെ. അതിനാൽ അത് പഠിക്കാൻ താൽപര്യം കാണിക്കുന്നവർ പരിമിതപ്പെടുകയാണെന്ന നഗ്ന സത്യം പറയാതെ വയ്യ. അറിയുന്നവർക്ക് തന്നെ അത് എഴുതാനും പ്രസംഗിക്കാനുമുള്ളതായി മാറി.
യാതൊരു ആവശ്യവും കാരണവുമില്ലാതെ പ്രസവം നിർത്തുന്നത് കടുത്ത അപരാധവും അല്ലാഹുവിനോടുള്ള നന്ദികേടുമാണ്.
ഗർഭ ധാരണശേഷി ശാശ്വതമായി നിർത്തിക്കളയൽ നിഷിദ്ധമാണ്. നിരവധി പണ്ഡിതർ ഇത് വെക്തമാക്കിയിട്ടുണ്ട്.(തുഹ്ഫ 8/241).
പ്രത്യുത്പാദന ശേഷി മുറിച്ച് കളയൽ മരുന്ന് കൊണ്ടാണെങ്കിലും ഹറാമാണ്.(ഖൽയൂബി 4/375).
സമയ ബന്ധിതമായി പ്രസവം നിർത്തൽ നിഷിദ്ധമല്ല. (നിഹായ 8/443).
സമയ ബന്ധിതമായി പ്രസവം നിർത്തൽ നിഷിദ്ധമല്ല. ആവശ്യമില്ലെങ്കിൽ കറാഹത്താണ്. ആവശ്യത്തിനാണെങ്കിൽ കറാഹത്തില്ല.(നിഹായ 7/136).

Comments