രണ്ടാമത്തെ കുട്ടിയുടെ പ്രായം എത്രയാവണം...?
രണ്ടാമത്തെ കുട്ടിയുടെ പ്രായം എത്രയാവണം...?
പതിമൂന്നുകാരനായ മുതിർന്ന കുട്ടിയെ കൗൺസിലിങ്ങിനായി കൂട്ടി വന്നിരിക്കുകയാണ് അവന്റെ മാതാവ് കുട്ടിയുടെ സ്വഭാവ പ്രശ്നങ്ങൾ എല്ലാം വിസ്തരിച്ചു പറഞ്ഞ അവർ ഊന്നിപ്പറഞ്ഞ ഒരു കാര്യം: 'സാർ.... അവൻ അനുജത്തിയെ വല്ലാതെ ഉപദ്രവിക്കുന്നു അവർക്കിടയിലുള്ള പ്രശ്നം എനിക്കു പരിഹരിക്കാനാവുന്നില്ല അവനെ കാര്യമായി ഒന്നുപദേശിക്കണം....'
നല്ല കാര്യം....! ഉപദേശിച്ചിട്ടു നേരെയാക്കാൻ സാധിക്കുന്ന വിഷയമല്ലല്ലോ ഇത് എന്ന് ചിന്തിച്ചു വെറുതെ ആ സ്ത്രീയോടു ചോദിച്ചു
'ഇവനും അനുത്തിയും തമ്മിൽ എത്ര വയസ്സിന്റെ വ്യത്യാസമുണ്ട്?' ഉടൻ വന്നു മറുപടി: 'ആറു വയസ് ' എങ്കിൽ തർക്കത്തിനു സാധ്യത വളരെ കൂടുതലാണല്ലോ എന്നു മറുപടി നൽകി കൂടുതൽ വിശദീകരണം ആവശ്യമുണ്ടായിരുന്നു ഈ സ്ത്രീയുടെ കാര്യത്തിൽ ഇങ്ങനെ വിശദീകരിച്ചു കൊടുത്തപ്പോൾ അവർക്കു കാര്യം മനസ്സിലാവുന്നുണ്ടായിരുന്നു '
'നിങ്ങളുടെ മൂത്ത മകന് ഏഴു വയസ് വരെ വീട്ടിൽ വേറെ കുട്ടികൾ ആരും ഉണ്ടായിരുന്നില്ല വീട്ടിലെ എല്ലാവിധ സ്നേഹവും അംഗീകാരവും ഏറ്റുവാങ്ങി അവൻ സമംഗളം വളർന്നു കഴിയുകയായിരുന്നു അപ്പോഴാണല്ലോ നിങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത് സ്വാഭാവികമായും നിങ്ങളുടെ ശ്രദ്ധ പുതിയ ജന്മത്തോടൊപ്പം നീങ്ങും അതിന്റെ കാര്യത്തിൽ നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കുകയും ഉത്സാഹിക്കുകയും ചെയ്യേണ്ടിവരും ഇത് മൂത്തയാളിൽ സങ്കടം, വെറുപ്പ് , അസൂയ തുടങ്ങിയ പ്രതിധാമ വികാരങ്ങൾ (Negative Feelings) ഉണ്ടാവാൻ കാരണമാകുന്നു അവൻ അതു പുറത്തേക്ക് കൊണ്ടുവരുന്നു ഇതുവരെ താൻ അനുഭവിച്ചിരുന്ന അംഗീകാരവും പരിഗണനയുമെല്ലാം കൊത്തിവലിക്കാൻ വന്ന 'ശത്രു'വായി കൊച്ചു കുഞ്ഞിനെ അവന്റെ ഉപബോധ മനസ് കണ്ടെത്തുന്നു അതോടെ അവളുമായി തർക്കമുണ്ടാക്കുന്നു; എങ്ങനെയെങ്കിലും ശല്യം ചെയ്യാൻ ശ്രമിക്കുന്നു
ഈ തർക്കം എങ്ങനെ ഉപദേശിച്ചു പരിഹരിക്കാനാകും...?
ഇത്തരം ഘട്ടത്തിൽ ചില രക്ഷിതാക്കൾ മുതിർന്ന കുട്ടിയെ കണക്കിനു ശകാരിക്കുകയും ചെയ്യും അയാളുടെ ഉള്ളിൽ ദേഷ്യവും സങ്കടവും പെരുകിവരികയാണുണ്ടാവുക അതോടെ കുട്ടി കൂടുതൽ പ്രശ്നക്കാരനായി മാറുന്നതു കാണാം തർക്കവും ദേഷ്യവും വർധിക്കുകയും ചെയ്യും കുട്ടിയുടെ പഠനത്തെയും വ്യക്തിത്വത്തെയും ഇതൊക്കെ സാരമായി ബാധിക്കുകയും ചെയ്യും
കുട്ടികൾക്കിടയിൽ പ്രായ വ്യത്യാസം കൂടുന്നതിനനുസരിച്ച് ഇത്തരം തർക്കങ്ങൾ കൂടിവരുമെന്നത് ശരിയാണ് എന്നാൽ, ഇത്തരം തർക്കങ്ങളിൽ രക്ഷിതാക്കൾ നടത്തുന്ന ഇടപെടലുകളാണ് ഏറെ പ്രയാസമുണ്ടാക്കുന്നത് ഒന്നുകിൽ അവർ പെട്ടെന്ന് ചാടി ഇടപെടും ഇത് അവർക്കിടയിലുള്ള തർക്കത്തെ വർധിപ്പിക്കുന്നതിനു കാരണമാകും ഇനി രക്ഷിതാവ് ഇടപെട്ടു പ്രശ്നം പരിഹരിച്ചാലോ....? ഏതെങ്കിലും ഒരു വിഭാഗത്തിന് അനുകൂലമായിട്ടാണ് തീർപ്പ് കൽപ്പിച്ചത് എന്ന ചിന്തയിലായിരിക്കും കുട്ടികൾ അതോടെ രക്ഷിതാവിന് ഇപ്പോൾ എന്നോട് ഇഷ്ടമില്ല എന്ന തോന്നലും കൂടി കുട്ടികളിൽ ഉണ്ടാവുന്നു ഇതു കൂടുതൽ തർക്കത്തിലേക്കും അനുസരണക്കേടിലേക്കും നയിക്കാൻ കാരണമാകും
ഇനി വീട്ടിൽ മൂന്നാമത്തെ കുഞ്ഞ് ജനിച്ചാലോ....?
പ്രശ്നം വീണ്ടും സങ്കീർണമാവുകയായി ഇപ്പോൾ രണ്ടാമത്തെ കുട്ടിയിലായിരിക്കും കൂടുതൽ പ്രശ്നങ്ങൾ കാണുക കാരണം, മൂത്ത കുട്ടിക്കു ലഭിക്കേണ്ട എല്ലാ അംഗീകാരവും പരിഗണനയും അനുഭവിച്ചു വളർന്നു നിൽക്കുന്നു മൂന്നാമത്തെ കുട്ടിക്ക് ഇപ്പോൾ വേണ്ട സ്നേഹവും പരിലാളനയും ധാരാളമായി ലഭിച്ചുകൊണ്ടിരിക്കുന്നു രണ്ടാമത്തെയാൾക്കു കിട്ടികൊണ്ടിരിക്കുന്ന അംഗീകാരങ്ങൾ പെട്ടെന്ന് പിൻവലിഞ്ഞു പോകുന്ന അവസ്ഥ! മൂത്തയാളിന്റെയും ഇളയയാളിന്റെയും ഇടയിൽ കിടന്നു പിടയുന്ന ഇത്തരം കുട്ടികൾക്ക് സാന്റ് വിച്ച് ചൈൽഡ് (Sandwich Child) എന്നാണ് പറയുക അംഗീകാരവും പരിഗണനയും ലഭിക്കാത്തതിന്റെ കുറേ പ്രശ്നങ്ങൾ അവർ കാണിച്ചെന്നിരിക്കും
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചില നയപരിപാടികൾ രക്ഷിതാവിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടതുണ്ട് രക്ഷിതാവിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ നോക്കുക തന്നെയാണ് ഇതിൽ ഏറ്റവും പ്രധാനം കുട്ടികൾ തമ്മിലുള്ള നിസാരമായ വഴക്കിനിടയിൽ സമനില നഷ്ടപ്പെടുന്ന രക്ഷിതാവ് കുട്ടികൾക്ക് അത്തരം ആളുകളോടു വെറുപ്പാണ് ചില മിടുക്കന്മാരാകട്ടെ, തങ്ങളുടെ രക്ഷിതാക്കളുടെ ഇത്തരം 'വെപ്രാള'ങ്ങളെ ആസ്വദിക്കുകയുമാണ് ഇത്തരം ഘട്ടത്തിൽ സമചിത്തതയോടെ പെരുമാറുന്ന രക്ഷിതാക്കൾക്ക് കുട്ടികളുടെ മേൽ നല്ല നിയന്ത്രണം ലഭിക്കുന്നുണ്ട്; കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുവാൻ സാധിക്കുന്നുണ്ട്
ചിലതിനെയൊക്കെ കണ്ടില്ലെന്നു നടിക്കുന്നതും നന്നാവും എപ്പോഴും എല്ലാം പരിഹരിക്കണമെന്നും വാശിപിടിച്ചു നടക്കുന്ന രക്ഷിതാവിനു ചിലപ്പോൾ ഒന്നും തന്നെ പരിഹരിക്കാൻ സാധിക്കാതെ വരും 'അതു.. നിങ്ങൾ തന്നെ പരിഹരിക്ക്....' എന്നു പറഞ്ഞു മാറി നിൽക്കുന്ന രക്ഷിതാവ് കുട്ടിക്കു തന്നെ അവസരം കൊടുക്കുകയാണ് തർക്കത്തിൽ ഏർപ്പെടുന്നവർ തന്നെ അതു പരിഹരിക്കാൻ മെനക്കെടുമ്പോൾ അവിടെ സമ്മർദ്ദം കുറയും; വിട്ടുവീഴ്ച ഏറുകയും ചെയ്യും
എല്ലാ തർക്കങ്ങളും പരിഹരിക്കാൻ സാധിച്ചുകൊള്ളണമെന്നില്ല ചിലതൊക്കെ അപരിഹാര്യമായി തുടരും. ഇസ്ലാമിക പഠനങ്ങൾ വാട്സാപ്പ് കൂട്ടായ്മ. സ്വാഭാവികമായ വികാസ ഗതികൾക്കൊത്ത് അവയൊക്കെ സ്വയം പരിഹരിക്കപ്പെട്ടെന്നുവരും 'ഇന്ന രീതിയിൽ ' ഇന്ന സമയത്ത് പരിഹരിക്കണമെന്നു വാശിപിടിക്കുന്നതാണ് പല തർക്കങ്ങളിലും പ്രശ്നമായി നിൽക്കുന്നത് ആരും പരിഹരിക്കാതെ പരിഹരിക്കപ്പെടുന്നതിനു വേണ്ടിയുള്ള ചില കാത്തിരിപ്പുകളും വെറുതെയാവില്ല
മുതിർന്ന കുട്ടികൾക്ക് ഉത്തരവാദിത്തങ്ങൾ നൽകുകയെന്നതും വളരെ ക്രിയാത്മകമായ രീതിയാണ് ചെറിയ കുട്ടിയുടെ ഡ്രസ് തെരഞ്ഞെടുക്കുക, കളിപ്പാട്ടങ്ങൾ തെരഞ്ഞെടുക്കുക, വസ്ത്രം അണിയിക്കുക, ബ്രഷ് ചെയ്യാൻ സഹായിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ മുതിർന്നയാൾക്കു നൽകുന്നത് സഹായകമാവും 'നീ ഈ വീട്ടിലെ മുതിർന്ന കുട്ടിയാണ്, നിനക്ക് കൂടുതൽ ചെയ്യാൻ കഴിയും ' തുടങ്ങിയ സംഭാഷണങ്ങൾ കുട്ടിയിൽ കൂടുതൽ താൽപ്പര്യം ജനിപ്പിക്കും അവന്റെ ആത്മാവിശ്വാസം ഉയരുകയും കൂടുതൽ നേതൃശേഷി പ്രകടിപ്പിക്കുകയും ചെയ്യും
താരതമ്യങ്ങൾ ഒഴിവാക്കുകയെന്നത് പ്രധാനപ്പെട്ട കാര്യം തന്നെയാണ് ചെറിയ കുട്ടി കൂടുതൽ നന്നായി പഠന പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്നുണ്ടാകും മുതിർന്നയാളുടെ കുറവുകൾ കണ്ടെത്താൻ ഏറ്റവും വലിയ കാരണവും രണ്ടാമത്തെയാളുടെ മികവുകൾ തന്നെ കുറവുകൾ കണ്ടെത്തി വിമർശിക്കുകയെന്നത് മിക്കവർക്കും വളരെ എളുപ്പം ചെയ്യാവുന്ന ഒരു കാര്യമാണ് കുറവുകൾ വിളിച്ചുപറയുന്നതോടെ കുട്ടിയുടെ മനസ്സിൽ അസ്വസ്ഥതകൾ പെരുകുന്നു താൻ ഇവ്വിധം അവമതിക്കപ്പെടാനുള്ള കാരണം എന്റെ കുടെപ്പിറപ്പാണെന്ന് ചിന്തിക്കുന്ന കുട്ടി കൂടുതൽ പ്രശ്നക്കാരനാകുന്നു മറ്റെയാളെ വീട്ടിലെ മുഖ്യശത്രുവായി പ്രഖ്യാപിക്കുന്നു അതോടെ, തർക്കം പെരുകുകയും മുറുകുകയും ചെയ്യുന്നു
എന്റെ ആഗ്രഹങ്ങൾ നടക്കണമെന്നാഗ്രഹിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുമ്പോഴാണല്ലോ തർക്കങ്ങൾ ഉണ്ടാവുന്നത് ആഗ്രഹങ്ങൾ മനസ്സിനകത്തെ ചോദനയുടെ ഭാഗമാണ് അതു നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ 'അഹം' ഉള്ളിൽ ഉണ്ടായ വികാരങ്ങളും ഇത്തരം വികാരങ്ങൾ ഓരോരുത്തരിലും കൂടിയും കുറഞ്ഞുമിരിക്കും രക്ഷിതാക്കളോ മറ്റുള്ളവരോ ഇതിന് എതിരാകുമ്പോൾ ചില കുട്ടികൾക്ക് അതിനുവേണ്ടി വാശിപിടിക്കേണ്ടിവരും 'അഹം' പ്രവർത്തിച്ചില്ലെങ്കിൽ ഒരാൾക്ക് ഒന്നും നേരായി ചെയ്യാൻ സാധിക്കുകയില്ല അതിനാൽ, കുട്ടികളുടെ അഭിപ്രായങ്ങൾ എല്ലാം തിരസ്കരിക്കപ്പെടേണ്ടതാണ് എന്ന ധാരണ തിരുത്തപ്പെടേണ്ടതുണ്ട്
ഒന്നുകിൽ കൂടുതൽ കുട്ടികൾ ഉള്ളിടത്ത് തർക്കങ്ങൾ ഉണ്ടാവുമെന്ന് ഉറച്ചു വിശ്വസിക്കുക തർക്കങ്ങളിൽ ഏർപ്പെടുന്നതു പോലെ തന്നെ അതു പരിഹരിക്കുന്നതിലും കുട്ടികൾക്കു കഴിവുണ്ടെന്ന ധാരണയിൽ എത്തിച്ചേരുക നമ്മുടെ ആഗ്രഹങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാതിരിക്കുക തർക്കങ്ങളിൽ ഒരാൾ ജയിക്കുകയും മറ്റെയാൾ തോൽക്കുകയും ചെയ്യുന്നത് നല്ല അവസാനമല്ലെന്നു ചിന്തിക്കുക കുട്ടികൾ എത്രയുണ്ടെങ്കിലും അവർ തമ്മിൽ തർക്കിച്ചു സമാധാനിച്ചും കഴിയുന്നതു കാണുന്നതാണ് രസം

Comments