ഭാര്യഭർതൃസ്നേഹം നിലനില്‍ക്കാന്‍ അഞ്ചു കാര്യങ്ങള്‍ |Five things to keep the love of husband and wife alive
ഭാര്യഭർതൃസ്നേഹം നിലനില്‍ക്കാന്‍ അഞ്ചു കാര്യങ്ങള്‍
സ്‌നേഹബന്ധങ്ങള്‍ നിലനില്‍ക്കാന്‍ പ്രധാനമായും അഞ്ചു കാര്യങ്ങള്‍ കുടുംബത്തെ സഹായിക്കുന്നു...
▪️1) ഒന്നിച്ച് നിസ്‌കരിക്കുക...
ഒരേ സമയം രണ്ടു മനസ്സുകളും അല്ലാഹുﷻവിലേക്ക് തിരിയുന്ന സുന്ദരമായ നിമിഷം സംജാതമാവുന്നു ഇതിലൂടെ...
അലി(റ), ഫാത്വിമ(റ) ദമ്പതികളുടെ വൈവാഹിക ജീവിതത്തില്‍ നമുക്കിതു കാണാന്‍ സാധിക്കുന്നതാണ്. അവരുടെ വിവാഹ ദിവസം ‘നിങ്ങള്‍ ഇരുവരും ഒരുമിച്ച് രണ്ട് റക്അത്ത് നമസ്‌കരിച്ച്’ ദാമ്പത്യം തുടങ്ങുക എന്നതായിരുന്നു പ്രവാചകരുടെ (ﷺ) നിര്‍ദ്ദേശം.
ഇങ്ങനെ സംശുദ്ധമായി പ്രാരംഭം കുറിച്ച ഈ ദാമ്പത്യജീവിതത്തിലൂടെയാണ് നബിﷺയുടെ സന്താനപരമ്പര നിലനിന്നുപോരുന്നത്.
വീട്ടില്‍ വെച്ചുള്ള നിസ്‌കാരം അല്ലാഹുﷻവിന്റെ പ്രത്യേക അനുഗ്രഹം ലഭിക്കാന്‍ കാരണമാവുന്നു...
”നിങ്ങളില്‍ ആരെങ്കിലും പള്ളിയില്‍ വെച്ച് നിസ്‌കരിക്കുകയാണെങ്കില്‍ അതിലൊരു ഭാഗം വീട്ടില്‍ വെച്ചും നിസ്‌കരിച്ചു കൊള്ളട്ടെ, കാരണം, അല്ലാഹു ﷻ അവന്റെ നിസ്‌കാരം കാരണം വീട്ടില്‍ അനുഗ്രഹം ചൊരിയുന്നതാണ്’ എന്ന് പ്രവാചകന്‍ ﷺ പഠിപ്പിച്ചിട്ടുണ്ട്...
▪️2) ഒന്നിച്ചിരുന്ന് ഖുര്‍ആന്‍ ഓതുക...
വീട്ടില്‍ വെച്ചുള്ള ഖുര്‍ആന്‍ പാരായണം വീട് നന്മകള്‍ നിറഞ്ഞതാവാന്‍ കാരണമാവും.
▪️3) ഒന്നിച്ച് അല്ലാഹുﷻവിനെ സ്മരിക്കുക, ദിക്‌റ് ചൊല്ലുക.
▪️4) ഒന്നിച്ചിരുന്ന് ദുആ ചെയ്യുക...
അല്ലാഹുﷻവിനെ സ്മരിച്ചുകൊണ്ടിരിക്കുന്ന വീടുകള്‍ എപ്പോഴും ജീവസ്സുറ്റതായിരിക്കും. നന്മകള്‍ വിളയാടും...
"അള്ളാഹു ﷻ സ്മരിക്കപ്പെടുന്ന വീടും, സ്മരിക്കപ്പെടാത്ത വീടും ജീവനുള്ളവന്റെയും ജീവനില്ലാത്തവന്റെയും ഉദാഹരണം പോലെയാണ്.”
▪️5) കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക...
മനസ്സുകള്‍ക്കിടയില്‍ സ്‌നേഹം വര്‍ദ്ധിക്കാനും ബറക്കത്തിറങ്ങാനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് കാരണമാവുന്നു.
സ്വഹാബാക്കള്‍ ചോദിച്ചു: അല്ലാഹുﷻവിന്റെ റസൂലേ, ഞങ്ങള്‍ ഭക്ഷണംകഴിക്കുന്നു. എന്നാല്‍ വയര്‍ നിറയുന്നില്ല.
നബി ﷺ ചോദിച്ചു: നിങ്ങള്‍ വേര്‍പിരിഞ്ഞിരുന്നാണോ ഭക്ഷണം കഴിക്കാറ്..? നിങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക. അല്ലാഹുﷻവിന്റെ നാമം ഉച്ചരിക്കുക. നിങ്ങള്‍ക്കതില്‍ ബറക്കത്ത് ചൊരിയപ്പെടും.”
കുടുംബത്തില്‍ ഇസ്‌ലാമിക ചൈതന്യം നിലനിന്നാല്‍ സ്‌നേഹ ബന്ധങ്ങള്‍ നിലനില്‍ക്കുകയും കുടുംബ ശൈഥില്യങ്ങള്‍ ഇല്ലാതാവുകയും ചെയ്യുമെന്ന് നമുക്ക് ഉറപ്പിക്കാം...
ഇസ്‌ലാം ഗൗരവത്തോടെയാണ് കുടുംബജീവിതത്തെ കാണുന്നത്. വൈവാഹിക ബന്ധത്തിലൂടെ ഒന്നായിത്തീരുന്ന ഈ ബന്ധത്തെ ഈടുറ്റ ഒരു കരാറായാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്.
ഒരു കുടുംബത്തെ ബന്ധപ്പെടുത്തി ഒരു ആരാധന തന്നെയുണ്ട് ഇസ്‌ലാമില്‍. ഹജ്ജും ഉംറയും. ത്വവാഫിന്റെ സമയം കഅ്ബ കാണുമ്പോള്‍ ഒരു പിതാവിനെയും മകനെയും ഓര്‍മ്മ വരുന്നു വിശ്വാസിക്ക്.
സഅ്‌യ് ചെയ്യുമ്പോള്‍ വിശന്നു കരയുന്ന തന്റെ കുഞ്ഞ് ഇസ്മാഈലിനു വേണ്ടി സഫാമര്‍വകള്‍ക്കിടയില്‍ ഓടിനടന്ന ഉമ്മ ഹാജര്‍ ബീവിയെ ഓര്‍മ വരുന്നു.
സംസം വെള്ളം കുടിക്കുമ്പോള്‍ വിശന്നവശനായി കാലിട്ടടിച്ച കുഞ്ഞ് ഇസ്മാഈല്‍ (അ) ഓര്‍മയില്‍ തെളിയുന്നു. യഥാര്‍ത്ഥത്തില്‍ ഒരു പിതാവ് മകനു വേണ്ടി ചെയ്ത പ്രാര്‍ത്ഥനയുടെ ഉത്തരമായിരുന്നു സംസം. പിതാവ് ഇബ്‌റാഹീം (അ) പ്രാര്‍ത്ഥിച്ചു:
"ഞങ്ങളുടെ നാഥാ, എന്റെ ചില സന്തതികളെ കൃഷിയൊന്നുമില്ലാത്ത ഈ താഴ്‌വരയില്‍ നിന്റെ വിശുദ്ധ ഗേഹ (കഅ്ബ) ത്തിനു സമീപം അവര്‍ കൃത്യമായി നിസ്‌കാരം നിലനിറുത്താനായി ഞാന്‍ നിവസിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ജനഹൃദയങ്ങള്‍ അവരോട് ചായവുള്ളതാക്കുകയും, അവര്‍ക്ക് ആഹരിക്കാനായി ഫലങ്ങള്‍ നല്‍കുകയും ചെയ്യേണമേ, അവര്‍ കൃതജ്ഞരായേക്കാം.”
(ഇബ്‌റാഹീം: 37)
അല്ലാഹുﷻവിന്റെ വിധിപ്രകാരം 3000ലധികം കിലോമീറ്ററുകള്‍ക്കപ്പുറം ഫലസ്ഥീനില്‍ നിന്നും കൊണ്ടുവന്നായിരുന്നു ഇബ്‌റാഹീം നബി (അ) തന്റെ ഭാര്യ ഹാജര്‍ ബീവിയെയും മകന്‍ ഇസ്മാഈലിനെയും വിജനമായ മക്കയില്‍ താമസിപ്പിച്ചത്. ഒരു പിതാവിന്റെ പ്രാര്‍ത്ഥനയുടെ മഹത്വം കൂ
മിനയില്‍ വെച്ചായിരുന്നു ഇബ്‌റാഹീം നബി (അ) മകന്‍ ഇസ്മാഈലിനെ അറുക്കാന്‍ കൊണ്ടു പോകുമ്പോള്‍ വഴിപിഴപ്പിക്കാന്‍ വന്ന പിശാചിനെ കല്ലെറിഞ്ഞു ഓടിച്ചത്.
ഒരു പിതാവ് മകനുമായി കൂടിയാലോചിച്ച ഒരു കര്‍മ്മം കൂടിയാണ് ഉള്ഹിയത്ത്. ഖുര്‍ആന്‍ പറയുന്നു:
”അദ്ദേഹം പറഞ്ഞു: എന്റെ പ്രിയപ്പെട്ട മകനേ, നിന്നെ അറുക്കണമെന്ന് എനിക്ക് സ്വപ്ന ദര്‍ശനമുണ്ടായിരിക്കുന്നു. നിന്റെ നിലാപാടെന്താണ്..? കുട്ടി പ്രതികരിച്ചു: ബാപ്പാ അനുശാസിക്കപ്പെടുന്നത് എന്താണോ അത് താങ്കള്‍ നിര്‍വഹിച്ചു കൊള്ളുക. ക്ഷമാശീലനായി ഇന്‍ഷാ അല്ലാഹ് താങ്കളെന്നെ കാണും.”
(സ്വാഫാത്ത്: 102)
വര്‍ഷങ്ങള്‍ക്കുശേഷം ഫലസ്ഥീനില്‍ നിന്നു തിരിച്ചുവന്നാണ് ഇബ്‌റാഹീം നബി (അ) മകനെ അറുക്കാന്‍ കൊണ്ടുപോകുന്നത്. ഇവിടെ ശ്രദ്ധേയമായൊരു കാര്യം, കാലങ്ങള്‍ക്കു ശേഷം പിതാവിനെ കണ്ടുമുട്ടിയ ഇസ്മാഈല്‍ നബി (അ) ഒരിക്കലും ചോദിച്ചില്ല, ആരാണീ വന്നിരിക്കുന്നതെന്ന്. കാരണം ഉമ്മ ഹാജര്‍ ബീവി സദാസമയവും പിതാവിനെക്കുറിച്ച് മകന് പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. വിദേശത്ത് കഴിയുന്ന ഭര്‍ത്താക്കന്മാരുള്ള കുടുംബിനികള്‍ക്ക് ഹാജറ ബീവിയില്‍ മാതൃകയുണ്ട്

Comments