പൂച്ചയെ പരിപാലിക്കുന്ന വീടുകൾ|Homes that care for cats in islam

 പൂച്ചയെ പരിപാലിക്കുന്ന വീടുകൾ




വീട്ടിൽ പൂച്ചയുണ്ടെങ്കിൽ അതിനോട് അനുഭാവപൂർവ്വം പെരുമാറുക.

 കാരണം അത് നമ്മിൽ ഒരാളാണ്. നമ്മുടെ കുടുംബത്തിലെ ഒരംഗമാണ്. അതിനെ ശപിക്കുകയോ ആട്ടിയോടിക്കുകയോ ചെയ്യരുത്.


സ്വഹാബിവര്യൻ അബൂഹുറൈറ (റ)വിന് പൂച്ചയെ വലിയ ഇഷ്ടമായിരുന്നു. നിരന്തരം രാജ്യങ്ങൾ വെട്ടിപ്പിടിച്ച നെപ്പോളിയൻ ബോണപ്പാർട്ടിന് പൂച്ചയെ പേടിയായിരുന്നുവത്രെ. 


അബ്ദുല്ലാഹിബ്നു  അബീഖതാദ : ഉദ്ധരിക്കുന്ന ഒരു ഹദീസിൽ  ഇപ്രകാരം കാണാം.

 ഒരിക്കൽ തനിക്ക് വുളൂഹ് ചെയ്യാനായി വെച്ച പാത്രത്തിൽ പൂച്ച തലയിട്ടു. അദ്ദേഹം ആ വെള്ളം കൊണ്ട് വുളൂഹ് എടുക്കുകയും ചെയ്തു. അനുയായികൾ പറഞ്ഞു  അബൂഖതാദ പൂച്ച ആ വെള്ളത്തിൽ തലയിട്ടിരിക്കുന്നു.


 അദ്ദേഹം പറഞ്ഞു:  തിരു നബി  (സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പൂച്ച വീട്ടിലെ ഒരംഗമാണ്. അത് നിങ്ങളുടെ വീട്ടിൽ  ചുറ്റിക്കറങ്ങുന്ന സ്ത്രീ പുരുഷ വർഗം മാത്രമാണ്  (അഹ്മദ്, മുസ്നദ്) 


പൂച്ചയെ വളർത്തൽ അനുവദനീയമാണ്. ഗൃഹോപകരണങ്ങളിൽ ഒന്നാണ് പൂച്ചയെന്ന് നബി  (സ) പറഞ്ഞു  (ബൈഹഖീ 1/249)

പണ്ഡിതർ പറയുന്നു:  പൂച്ച നിങ്ങളുടെ പരിചാരകരിൽ പെട്ടതാണ്. അതിന് ആഹാരം നൽകൽ ഉടമസ്ഥന് നിർബന്ധമാണ്. സ്വയം പിടിച്ചു തിന്നാവുന്ന കൊച്ചു ജീവികൾ കൊണ്ട് പര്യാപ്തമല്ലെങ്കിൽ. 


പൂച്ചക്കും മറ്റു ജീവികൾക്കും നൽകുന്ന ആഹാരത്തിൽ അല്ലാഹുവിങ്കൽ നിന്നു പ്രതിഫലം ലഭിക്കും. പുണ്യമായ നബി വചനം അതിന് തെളിവാണ്. അതിഥി ആതിഥേയന്റെ അനുമതിയില്ലാതെ പൂച്ചയ്ക്കു ആഹാരം നൽകാവതല്ല.  അനുമതി ലഭിക്കുകയോ ഇഷ്ടമാണെന്ന് മനസ്സിലാക്കുകയോ ചെയ്താൽ അതിഥി പൂച്ചയെ ഊട്ടുന്നതിന് വിരോധമില്ല. വിശന്ന് അപകടനിലയിലാണ് പൂച്ചയെങ്കിൽ അനുമതിയുടെ പ്രശ്നം ഉദിക്കുന്നില്ല (ഫതാവൽ കുബ്റ 4/240 ) 

പൂച്ചയെ വിൽക്കുന്നത് അനുവദനീയമാണ് (ശറഹുൽ മുഹദ്ദബ് 2/230)

Comments