ലജ്ജ നഷ്ടപ്പെട്ട പെൺകുട്ടികൾ
ലജ്ജ’ യെന്ന സവിശേഷഗുണം നഷ്ടമാകാതിരിക്കാന്‍ നമ്മുടെ സഹോദരിമാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് ‘ലജ്ജാബോധം’ എന്തുകൊണ്ട് നഷ്ടമാകുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ . അതിന് പല കാരണങ്ങളുണ്ട്
--------------------------------------------------------------------------------------------------------------------------
1) വളര്‍ത്തുദോഷം
കുഞ്ഞുങ്ങള്‍ വളര്‍ത്തപ്പെടുന്ന രീതി തന്നെയാണ് അവര്‍ വലുതാവുമ്പോഴും ജീവിക്കുക. മുന്‍കാലത്ത് ഒരു അറബി കവി ഇപ്രകാരം പാടിയത്രെ:
‘ചെറുകമ്പുകളെ നീ നിവര്‍ത്താന്‍ ശ്രമിച്ചാല്‍ അത് നേരെയായേക്കാം
പക്ഷെ അത് വലിയ മരമായിത്തീര്‍ന്നാല്‍ നിനക്ക് നിവര്‍ത്താനാവില്ല’
2) കലര്‍ന്നുജീവിക്കുക
സ്ത്രീയും പുരുഷനും ഇടകലരുന്ന സാമൂഹികസാഹചര്യത്തില്‍ ജീവിച്ച് പരിചയിച്ചവര്‍ക്ക് പരസ്പരം പുലര്‍ത്തേണ്ട ലജ്ജ അല്‍പം കുറവായിരിക്കും. വിശിഷ്യാ, ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് ഇത് സംഭവിക്കാറ്.
3) ബാഹ്യമായ സ്വാധീനം
പുറമെ നിന്ന് യുവതീ - യുവാക്കളിലടിച്ചേല്‍പിക്കപ്പെടുന്ന സാംസ്‌കാരികസ്വാധീനവും ലജ്ജ നഷ്ടപ്പെടാന്‍ കാരണമാവാറുണ്ട്. മാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും ഗാനങ്ങളും മറ്റും ഇക്കാര്യത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു.
4) യുവതികള്‍ ധാരാളമായി പുറത്തിറങ്ങുന്നത്
വീട്ടില്‍ നിന്ന് അനാവശ്യമായി പുറത്തിറങ്ങുന്നതും, മോശപ്പെട്ട സൗഹൃദവലയത്തില്‍ അകപ്പെടുന്നതും ലജ്ജ നഷ്ടപ്പെടാൻ കാരണമാവുന്നു. വിശ്വാസത്തിന്റെ കുറവ്, ലജ്ജയെക്കുറിച്ച അജ്ഞത തുടങ്ങിയവ കൊണ്ടും ഇത് സംഭവിക്കാവുന്നതാണ്.
വിശുദ്ധിയുള്ള പതിവ്രതകളായ സ്ത്രീകള്‍ പുരുഷന്മാരെ നാണത്തോടെയാണ് സമീപിക്കുകയെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ശരീരപ്രദര്‍ശനമോ, അഴിഞ്ഞാട്ടമോ, ദുരഭിമാനമോ അല്ല അവരുടെ മുഖമുദ്ര. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ കാര്യം പറഞ്ഞവസാനിപ്പിച്ച് പിരിഞ്ഞ് പോവുകയാണ് അവള്‍ ചെയ്യുക ’ഞങ്ങള്‍ക്ക് വെള്ളം നല്‍കിയതിന് പ്രതിഫലം നല്‍കാന്‍ എന്റെ പിതാവ് താങ്കളെ വിളിക്കുന്നു'
(അല്‍ഖസ്വസ് 25)
വളരെ കുറഞ്ഞ വാക്കുകളില്‍, അനാവശ്യമായ ഒരു പദപ്രയോഗം പോലും നടത്താതെ, സംസാരിക്കുന്ന വ്യക്തിയെ പരിചയപ്പെടാന്‍ പോലും നില്‍ക്കാതെ നടത്തിയ ഈ സംസാരം സദ്‌വൃത്തകളായ സ്ത്രീകളുടെ അടയാളമാണ്.
വർത്തമാനകാലത്ത് ലജ്ജ നഷ്ടപ്പെട്ട പെൺകുട്ടികൾ സാമൂഹീക മാധ്യമങ്ങളായ ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴി സ്വന്തം ഫോട്ടോകൾ പ്രചരിപ്പിക്കുന്ന കാഴ്ച ഭീതിപ്പെടുത്തുന്നതാണ്. സൃഷ്ടാവിന്റെ കൽപ്പനകൾക്ക് വിരുദ്ധമായി, ഭയം നഷ്ടപ്പെട്ട യുവസമൂഹം കാട്ടികൂട്ടുന്ന ഈ പേക്കൂത്തുകൾക്ക് വേദനയേറിയ ശിക്ഷയാണ് പ്രതിഫലമായി കാത്തിരിക്കുന്നത് എന്നോർക്കുക.
-------------------------------------------------------------------------------------------------------------------------
Comments